ISLTop Stories

ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മല്‍സരം കാണാന്‍ ആരാധകര്‍ക്ക് അവസരം; പക്ഷേ ഭാഗ്യം വേണം!

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രീസീസണിന്റെ രണ്ടാംപാദം കൊച്ചിയില്‍ ഗംഭീരമായി മുന്നേറുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ടീം ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ തോല്‍പ്പിച്ചിരുന്നു. ഇനി അടുത്ത മല്‍സരം ശനിയാഴ്ച്ച എംഎ കോളജിനെതിരേയാണ്. ഈ മല്‍സരത്തിലും കോച്ച് ഇവാന്‍ വുക്കുമനോവിച്ച് തന്റെ താരങ്ങളെ പരീക്ഷിക്കാനാണ് ഉപയോഗിക്കുക.

ആരാധകരെ സംബന്ധിച്ച് ഈ മല്‍സരത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്തയും ഉണ്ട്. സൗഹൃദ മല്‍സരം കാണാന്‍ അവസരമൊരുക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ്. പക്ഷേ മല്‍സരം നേരിട്ട് ഫ്രീയായി കാണണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി അനുകൂലമാകണം. സീസണ്‍ ടിക്കറ്റ് സ്വന്തമാക്കിയവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ആളുകള്‍ക്കാണ് മല്‍സരത്തിന് അവസരം ലഭിക്കുന്നത്.

ക്ലബ് നടത്തിപ്പ് പ്രെഫഷണലാക്കുന്ന യൂറോപ്യന്‍ ശൈലിയാണ് ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പില്‍ കൂടി മാത്രം വരുമാനം നേടി ക്ലബിന് പിടിച്ചു നില്‍ക്കാനാകില്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ മറ്റ് രീതികളിലൂടെ വരുമാനം കണ്ടെത്തേണ്ടി വരും. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് മാര്‍ക്കറ്റിംഗ് ടീം ഗംഭീരമായ പദ്ധതികളാണ് അണിയറയില്‍ ഒരുക്കുന്നത്.

Related Articles

Back to top button