CricketTop Stories

ക്യാപ്റ്റനെ ആര്‍ക്കും വേണ്ട!! ദക്ഷിണാഫ്രിക്കന്‍ ലീഗിന്റെ വേദനയായി ബവുമ

ഐപിഎല്‍ മാതൃകയില്‍ ദക്ഷിണാഫ്രിക്കയില്‍ തുടങ്ങുന്ന ട്വന്റി-20 ലീഗിന്റെ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ ദക്ഷിണാഫ്രിക്കയുടെ ഏകദിന-ട്വന്റി ട്വന്റി നായകന്‍ ടെംബ ബവുമ. അടുത്ത കാലത്ത് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച വിജയങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ സമ്മാനിച്ചെങ്കിലും ബവുമയുടെ സ്‌ട്രൈക്ക് റേറ്റ് അത്ര മികച്ചതായിരുന്നില്ല. ഇക്കാരണം തന്നെയാണ് ആരും ബവുമയെ വാങ്ങാതിരുന്നതും.

ടെസ്റ്റ് നായകന്‍ ഡീന്‍ എല്‍ഗറിനെയും ആരും സ്വന്തമാക്കിയിട്ടില്ല. ഏകദിനത്തിലും ട്വന്റി-20യിലും വലിയ നേട്ടങ്ങള്‍ ഇല്ലാത്ത താരമാണ് എല്‍ഗര്‍. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര സ്റ്റൈലില്‍ കളിക്കുന്ന താരമാണ് അദേഹം. മറ്റൊരു ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് കീഗന്‍ പീറ്റേഴ്‌സനെയും ഒരു ടീമിലേക്കും എടുത്തിട്ടില്ല. റോസ്റ്റണ്‍ ചേസ്, കാര്‍ലോസ് ബ്രെത് വെയ്റ്റ് എന്നിവരും വിറ്റു പോയിട്ടില്ല.

അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് നടക്കുക. ആറ് ടീമുകളാണ് ലീഗിനുള്ളത്. മുഴുവന്‍ ഫ്രാഞ്ചൈസികളെയും സ്വന്തമാക്കിയിരിക്കുന്നത് ഐപിഎല്‍ ടീമുകളാണ്. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്,് ജോഹന്നസ്ബര്‍ഗ് സൂപ്പര്‍ കിംഗ്‌സ്, എംഐ കേപ്ടൗണ്‍, പാള്‍ റോയല്‍സ്, പ്രെട്ടോറിയ ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഈസ്റ്റേഴ്ണ്‍ കേപ് എന്നിവയാണ് ലീഗിലെ ടീമുകള്‍.

Related Articles

Back to top button