ISLTop Stories

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ നിന്ന് വളരെ മോശം വാര്‍ത്ത!!

ഐഎസ്എല്‍ സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ നിന്ന് സുഖകരമല്ലാത്ത വാര്‍ത്ത. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വലയ്ക്കു കീഴെ പറന്നു നടന്ന് രക്ഷപ്പെടുത്തലുകള്‍ നടത്തിയ പ്രഭുഷ്‌കാന്‍ ഗില്ലിന് പരിക്കേറ്റെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ മാര്‍ക്കസ് ആണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. ഗില്ലിന് എപ്പോഴാണ് പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊച്ചിയില്‍ രണ്ടാംഘട്ട പരിശീലനം തുടങ്ങിയ ശേഷമായിരിക്കണം താരത്തിന് പരിക്കേറ്റതെന്നാണ് സൂചന. പരിക്ക് എത്ര ഗുരുതരമാണെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഗില്‍ പരിശീലനം നടത്തിയിരുന്നു. ഒരുപക്ഷേ ഈ അടുത്ത ദിവസങ്ങളില്‍ ആകും പരിക്കേറ്റത്. താരം ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ക്യാമ്പില്‍ ഉണ്ടെന്നത് തീര്‍ച്ചയായും ആശ്വാസകരമായ കാര്യം തന്നെയാണ്. വലിയ പരിക്ക് ഉണ്ടായിരുന്നെങ്കില്‍ ടീം മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയേനെ.

ഇതുവരെ ബ്ലാസ്റ്റേഴ്‌സ് പിആര്‍ഒ ടീമിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു അറിയിപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരിക്കിന്റെ കാഠിന്യം തീരെ കുറവാകാനാണ് സാധ്യത. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ പേറുന്നൊരു താരം കൂടിയാണ് ഗില്‍.

കഴിഞ്ഞ തവണ അല്‍ബിനോ ഗോമസിന് പരിക്കേറ്റപ്പോഴാണ് ഗില്‍ ആദ്യ ഇലവനിലെത്തിയത്. താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഗില്ലിന്റെ പരിക്കിന്റെ കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേഷന്‍സ് വരും മണിക്കൂറുകളില്‍ സ്‌പോര്‍ട്‌സ് ക്യൂ നല്‍കുന്നതാണ്.

Related Articles

Back to top button