FootballTop Stories

ഇന്ത്യയില്‍ പുതിയ ഫുട്‌ബോള്‍ ലീഗ് വരുന്നു; പ്രഖ്യാപിച്ച് ചൗബെ

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ ഭരണസമിതിയുടെ ആദ്യ പ്രഖ്യാപനമെത്തി. രണ്ട് പ്രധാന തീരുമാനങ്ങളാണ് പ്രസിഡന്റ് കല്യാണ്‍ ചൗബെ കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചത്. ആദ്യത്തേത് പുതിയൊരു ലീഗിന്റെ കാര്യമാണ്. മറ്റൊന്ന് വനിതാ ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടതും.

വനിതാ ഫുട്‌ബോളില്‍ പുതിയൊരു ലീഗ് തുടങ്ങാനാണ് എഐഎഫ്എഫ് പദ്ധതിയിടുന്നത്. ഈ സീസണ്‍ മുതല്‍ തന്നെ ഇത് നടപ്പിലാക്കുമെന്നാണ് സൂചന. വനിതകള്‍ക്കായി അണ്ടര്‍ 17 വിഭാഗത്തിലാണ് പുതിയ ലീഗ് വരുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ലീഗ് സംഘടിപ്പിക്കുക. വളര്‍ന്നു വരുന്ന യുവതാരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാകും പുതിയ ലീഗ്.

വനിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും പുതിയ ഭരണസമിതി തീരുമാനം എടുത്തിട്ടുണ്ട്. പുരുഷന്മാരുടേതിന് ആനുപാതികമായി പ്രതിഫലം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിനായി ഒരു മിനിമം വേതന നിരക്ക് കൊണ്ടുവരും. ഇന്ത്യന്‍ വനിതാ ലീഗില്‍ കളിക്കുന്ന വനിതാ താരങ്ങള്‍ക്കാകും ഇതിന്റെ പ്രയോജനം ആദ്യം ലഭിക്കുക.

Related Articles

Back to top button