Football

അര്‍ജന്റീനയുടെ വിമര്‍ശനം ഏറ്റു; നല്ല റഫറി സെമിയില്‍ വിസിലൂതും!

ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവുമധികം പരാതി കേട്ടത് റഫറിമാരുടെ പ്രകടനത്തിലായിരുന്നു. പല റഫറിമാരും ഏകപക്ഷീയ തീരുമാനങ്ങള്‍ എടുത്ത് ടീമുകള്‍ക്ക് തിരിച്ചടിയായെന്ന് ഫുട്‌ബോള്‍ നിരീക്ഷകര്‍ പോലും പറയും. പ്രത്യേകിച്ച് അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മല്‍സരം നിയന്ത്രിച്ച മതേവു ലാഹോസ്. 16 മഞ്ഞക്കാര്‍ഡുകളാണ് ഈ റഫറി മല്‍സരത്തില്‍ പുറത്തെടുത്തത്.

ഇപ്പോഴിതാ പരാതികള്‍ക്ക് പരിഹാരവുമായി ഫിഫ. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായ ഡാനിയേല ഓര്‍സാറ്റ് ആകും അര്‍ജന്റീന-ക്രൊയേഷ്യ സെമി നിയന്ത്രിക്കുക. ഇറ്റാലിയന്‍ ലീഗിലെ ഏറ്റവും മികച്ച റഫറിമാറിലൊരാള്‍ ഒരാളാണ് ഓര്‍സാറ്റ്.

ഈ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടനമത്സരം നിയന്ത്രിച്ചത് ഇദേഹമായിരുന്നു. ഫൈനല്‍ മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ പാനലിലും ഒര്‍സാറ്റിന്റെ പേരിനാണ് മുന്‍തൂക്കം. യൂറോ കപ്പ് ഫൈനല്‍, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകള്‍ നിയന്ത്രിച്ച പരിചയം 46 കാരനായ ഒര്‍സാറ്റിനുണ്ട്.

കഴിഞ്ഞ ലോകകപ്പിലാണ് ഒര്‍സാറ്റ് ആദ്യമായി ലോകകപ്പില്‍ അരങ്ങേറിയത്. ഡെന്‍മാര്‍ക്ക്-ക്രൊയേഷ്യ പോരാട്ടത്തില്‍ വീഡിയോ റഫറിയായിട്ടായിരുന്നു അരങ്ങേറ്റം.മഹോളണ്ടിനെതിരെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിയൂടെ തീരുമാനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസി അടക്കം ഇതില്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

നിലവാരമില്ലാത്ത റഫറിയെന്നായിരുന്നു മെസിയുടെ വിമര്‍ശനം. കൂടുതല്‍ പറയാനില്ലെന്നും പറഞ്ഞാല്‍ വിലക്ക് നേരിടേണ്ട അവസ്ഥയാണെന്നും മെസി തുറന്നടിച്ചു.മഒന്നിനും കൊള്ളാത്തവന്‍ എന്നായിരുന്നു ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ പരിഹാസം.

Related Articles

Back to top button