CricketTop Stories

സഞ്ജു ലോകകപ്പ് ടീമിലുണ്ടാകും, ബിസിസിഐ ഭാരവാഹിയുടെ ഉറപ്പ് !!

മലയാളി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ടാണത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് ബിബിസിഐ ഭാരവാഹിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സഞ്ജുവുമായി അടുത്ത വൃത്തങ്ങളും ഈ വാര്‍ത്ത ഏകദേശം സ്ഥിരീകരിച്ച രീതിയിലാണ് പ്രതികരിക്കുന്നത്. ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനമാണ് സഞ്ജുവിന് വീണ്ടും ടീമിലേക്കുള്ള വഴി തുറക്കുന്നത്. ഏറെ പഴികേട്ട മധ്യനിരയില്‍ സഞ്ജുവിനെ പോലൊരു വെടിക്കെട്ടു താരത്തിന്റെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന് മുന്‍കാല താരങ്ങളും പറയുന്നു.

ദീപക് ഹൂഡ, റിഷാഭ് പന്ത് എന്നിവര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഇന്ത്യയ്ക്ക് തലവേദനയായിട്ടുണ്ട്. പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ മല്‍സരങ്ങളില്‍ മധ്യ ഓവറുകളിലാണ് കളി ഇന്ത്യയ്ക്ക് കൈമോശം വന്നത്. നല്ല തുടക്കം കിട്ടിയിട്ടും മുതലാക്കാന്‍ ഐപിഎല്ലില്‍ തിളങ്ങിയ മധ്യനിരയ്ക്ക് സാധിച്ചില്ല.

സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയിലേക്കും പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ലോകകപ്പ് ടീമില്‍ ഇടംകിട്ടിയാല്‍ സഞ്ജുവിനത് ഏറ്റവും വലിയ അവസരമാകും.

Related Articles

Back to top button