ISLTop Stories

കബഡി കളിക്കാനാണെങ്കില്‍ ടീമുണ്ട്!! വുക്കുമനോവിച്ച് വേദന തുറന്നുപറയുന്നു

ബെംഗളൂരുവിനെതിരേ ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിനായി ടീം ഒട്ടും ഒരുങ്ങിയിട്ടില്ലെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. മത്സരത്തിനു മുമ്പായി നടത്തിയ പത്രസമ്മേളനത്തിലാണ് കോച്ചിന്റെ വെളിപ്പെടുത്തല്‍. ഒരു കബഡി മത്സരത്തിനുള്ള ടീമിനെയാണ് ഇറക്കേണ്ടതെങ്കില്‍ കളിക്കാനുള്ള 7-8 താരങ്ങള്‍ ഉണ്ട്. എന്നാല്‍ ഫുട്‌ബോള്‍ കളിക്കാനുള്ള കാര്യത്തില്‍ ടീമില്‍ ഫിറ്റ്‌നസ് ഉള്ളവര്‍ കുറവാണെന്ന് കോച്ച് പറയുന്നു. പ്രെഫഷണല്‍ താരങ്ങളെന്ന നിലയില്‍ ഇതെല്ലാം അതിജീവിക്കേണ്ടതുണ്ടെന്നും നല്ലപോലെ കളിക്കാന്‍ ശ്രമിക്കുമെന്നും ഹര്‍മന്‍പ്രീത് ഖബ്ര വ്യക്തമാക്കി.

താന്‍ വെള്ളിയാഴ്ച്ചയാണ് രണ്ടാഴ്ച്ചയ്ക്കുശേഷം പുറത്തിറങ്ങിയത്. ബെഞ്ചിലുള്ള ഗോളിമാരെ കൂടി ചേര്‍ത്താല്‍ 15 പേരെ തികയ്ക്കാമെന്ന അവസ്ഥയാണ്. കോവിഡ് വന്ന കളിക്കാര്‍ക്കും പലവിധത്തില്‍ പ്രശ്‌നങ്ങളുണ്ട്. പലര്‍ക്കും നന്നായി ശ്വസിക്കാന്‍ കഴിയുന്നില്ല. പരിശീലനത്തിനിടെ ഓടുമ്പോള്‍ പോലും പലര്‍ക്കും പ്രശ്‌നങ്ങളുണ്ട്. പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ടീമിനുണ്ടെന്ന സൂചനയാണ് അദേഹം നല്കിയത്.

സത്യത്തില്‍ ഞായറാഴ്ച്ചത്തെ മത്സരത്തിനായി ടീം കാര്യമായി ഒരുങ്ങിയിട്ടില്ല. വീഡിയോ അനലിസ്റ്റ് ഉള്‍പ്പെടെയുള്ള ടീമിലെ പരിശീലകസംഘത്തിന് കൃത്യമായ പദ്ധതി ആവിഷ്‌കരിക്കാനും കഴിഞ്ഞിട്ടില്ല. അതിനു പറ്റിയ അവസ്ഥയിലായിരുന്നില്ല ടീമെന്നും വുക്കുമനോവിച്ച് പറഞ്ഞു.

Related Articles

Leave a Reply

Back to top button