ISLTop Stories

പരിശീലന മല്‍സരത്തില്‍ ലെസ്‌കോയുടെ ടീമിനെതിരേ ഗോളടിച്ച് പ്രശാന്ത്

കൃത്യമായ എതിരാളികളെ പരിശീലന മല്‍സരത്തിന് ലഭിക്കാതെ വന്നതോടെ കളിക്കാരെ രണ്ട് ടീമാക്കി മാറ്റി കളത്തിലിറക്കി കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. പരിശീലന മല്‍സരം കളിക്കാന്‍ ചില ക്ലബുകളുമായി സംസാരിച്ചിരുന്നെങ്കിലും ലഭ്യമല്ലാതെ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ രണ്ടു ടീമാക്കി മല്‍സരിപ്പിക്കുകയായിരുന്നു.

സാധാരണ പരിശീലന സെഷനില്‍ കളിക്കുന്ന ഇന്റര്‍ സ്‌ക്വാഡ് മല്‍സരങ്ങള്‍ പോലെയല്ല ഒരു കോംപറ്റീറ്റീവ് മല്‍സരത്തിന്റെ അതേ രീതിയിലായിരുന്നു മല്‍സരം. മലയാളി താരം പ്രശാന്ത്, നിഹാല്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ജിയാനുവിന്റെ ടീം ലെസ്‌കോവിച്ചിന്റെ ടീമിനെ പരാജയപ്പെടുത്തുകയായിരുന്നു.

ഗില്‍, ലെസ്‌കോവിച്ച്, ഹോര്‍മിപാം, ഖബ്ര, ജെസല്‍, ഇവാന്‍, ഗിവ്‌സണ്‍, സൗരവ്, ആയുഷ്, ബിദ്യസാഗര്‍, സഹല്‍ എന്നിവര്‍ ടീം ബ്ലൂവില്‍ അണിനിരന്നു. ടീം യെല്ലോയില്‍ കരണ്‍ജിത്ത്, ബിജോയ്, വിക്ടര്‍, നിഷുകുമാര്‍, സന്ദീപ്, പ്യൂട്ടിയ, ജീക്‌സണ്‍, പ്രശാന്ത്, ബ്രെയ്‌സ് ജിയാനു എന്നിവരും കളിച്ചു.

യുഎഇയില്‍ കൂടുതല്‍ പ്രീസീസണ്‍ മല്‍സരങ്ങള്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നതാണ് വിവരം. പല ടീമുകള്‍ക്കും മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ മല്‍സരങ്ങള്‍ എളുപ്പമായേക്കില്ല.

Related Articles

Back to top button