ISLTop Stories

ജിങ്കന് ചുട്ടമറുപടിയുമായി ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം, കൈയ്യടിച്ച് ആരാധകര്‍

സന്ദേശ് ജിങ്കന്‍ വിവാദം ചൂടുപിടിക്കുന്നതിനിടെ നിര്‍ണായക തീരുമാനത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ജിങ്കന്‍ ടീം വിട്ടപ്പോള്‍ ആദരസൂചകമായി ടീം ഉപേക്ഷിച്ച ഇരുപത്തൊന്നാം നമ്പര്‍ ജേഴ്‌സി തിരികെ കൊണ്ടുവരാനാണ് മാനേജ്‌മെന്റ് ഒരുങ്ങുന്നത്. അടുത്ത സീസണ്‍ മുതല്‍ ഇരുപത്തൊന്നാം നമ്പര്‍ ജേഴ്‌സി തിരികെയെത്തുമെന്ന് സ്‌പോര്‍ട്‌സ് ക്യൂ സ്ഥിരീകരിക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരശേഷം ജിങ്കന്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ മാത്രമല്ല ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ പോലും വലിയ പ്രതിഷേധം ജിങ്കനെതിരേ ഉയര്‍ന്നിട്ടുണ്ട്. ജിങ്കന്റെ ഇന്‍സ്റ്റാഗ്രാം ട്വിറ്റര്‍ അക്കൗണ്ടുകളില്‍ കമന്റായി പലരും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ജിങ്കനെ പിന്തുടരുന്നവര്‍ അണ്‍ഫോളോ ചെയ്യുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലധികം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ അദേഹത്തെ അണ്‍ഫോളോ ചെയ്തത്. കേരള ബ്ലാസ്‌റ്റേഴ്‌സും ജിങ്കനെ അണ്‍ഫോളോ ചെയ്തുവെന്നത് ശ്രദ്ധേയമാണ്. ടീമില്‍ നിന്ന് പോയശേഷം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്ന താരങ്ങളിലൊരാളായിരുന്നു ജിങ്കന്‍. സ്ത്രീവിരുദ്ധവും മാന്യവുമല്ലാത്ത ഒരൊറ്റ നിമിഷത്തിന്റെ അശ്രദ്ധയില്‍ ജിങ്കന്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബാഡ് മാര്‍ക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. വിഷയം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായതോടെ എടികെ മോഹന്‍ ബഗാന്‍ തന്നെ ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കാനുള്ള സാധ്യത നിലനില്ക്കുന്നുണ്ട്. ഈ വിഷയത്തില്‍ എടികെയുടെ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാള്‍ ആരാധകരുടെ പിന്തുണയും ബ്ലാസ്റ്റേഴ്‌സിനുണ്ട്.

അടുത്ത സീസണ്‍ മുതല്‍ ഇരുപത്തിയൊന്നാം നമ്പര്‍ ജേഴ്‌സി തിരികെയെത്തിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റില്‍ നിന്ന് പ്രതികരണം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോള്‍ അദേഹമണിഞ്ഞ ജേഴ്‌സി നമ്പറിന് റിട്ടയര്‍മെന്റ് നല്കണമെന്ന് വാദിച്ചവര്‍ പോലും ഇപ്പോള്‍ ജേഴ്‌സി നമ്പര്‍ തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. എന്തുതന്നെയായാലും ഒരു താരത്തില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണമാണ് ജിങ്കന്‍ നടത്തിയത്. ഭാവിയില്‍ അദേഹത്തില്‍ നിന്ന് ഇത്തരത്തില്‍ നിരുത്തരപാദപരമായ പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button