IPLTop Stories

ഐഎപിഎല്‍ ഇത്തവണ കീശ നിറയ്ക്കും!

കഴിഞ്ഞ വര്‍ഷങ്ങള്‍ക്ക് സമാനമായി ഈ വര്‍ഷവും ഐപിഎല്ലില്‍ നിന്നും ലാഭം കൊയ്യാന്‍ ബിസിസിഐ. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 800 കോടിയുടെ വരുമാനം ഐപിഎല്ലില്‍ ഉണ്ടാകുമെന്നാണ് ബിസിസിഐയുടെ നിഗമനം. 2008 ല്‍ ആരംഭിച്ച ഐപിഎല്ലിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായിരിക്കും ഇത്. ഐപിഎല്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിനായി വമ്പന്‍ ടീമുകളാണ് കളത്തിലുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ രണ്ട് ഗ്രൂപ്പുകള്‍ ഈ സീസണില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ബിസിസിഐയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. സ്വിഗിയും റുപ്പെയുമാണ് ആ പുതിയ രണ്ട് ഗ്രൂപ്പുകള്‍. വര്‍ഷംതോറും സ്വിഗിയില്‍ നിന്നും 44 കോടിയും റുപ്പേയില്‍ നിന്ന് 42 കോടിയും ബിസിസിഐക്ക് കിട്ടും. ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി 2 വര്‍ഷത്തേക്ക് വര്‍ഷംതോറും 335 കോടി റ്റാറ്റ ഗ്രൂപ്പ് ബിസിസിഐയ്ക്ക് നല്‍കുന്നുണ്ട്.

മാര്‍ച്ച് 26 ന് തുടങ്ങുന്ന ഐപിഎല്‍ മെയ് 29 വരെ നീണ്ടു നില്‍ക്കും. ഈ വര്‍ഷം ലക്നൗ സൂപ്പര്‍ ജയന്റസ് ഗുജറാത്ത് ടൈറ്റന്‍സ് എന്നിങ്ങനെ രണ്ട് ടീമുകള്‍ കൂടി ഐപിഎല്ലിന്റെ ഭാഗമാകും. രണ്ടുവര്‍ഷത്തിനുശേഷം മുഴുവന്‍ ഐപിഎല്‍ ഇന്ത്യയില്‍ നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Related Articles

Leave a Reply

Back to top button