ISLTop Stories

വെള്ള ഷര്‍ട്ട് ഫൈനലിന് ഇടാന്‍ പറ്റുമോ? കോച്ചിന്റെ വെളിപ്പെടുത്തല്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യമെന്നാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെ വിശേഷിപ്പിക്കുന്നത്. ഇവാന്‍ വന്നശേഷം ബ്ലാസ്റ്റേഴ്‌സിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വെച്ചടി വച്ചടി കയറ്റമാണ് ടീമിന്. ഇപ്പോഴിതാ ഐഎസ്എല്‍ ഫൈനലിലുമെത്തി. വുക്കുമനോവിച്ചിനൊപ്പം പ്രശസ്തമാണ് അദേഹത്തിന്റെ വെളുത്ത ഷര്‍ട്ടും. വെള്ള ഷര്‍ട്ട് ഇവാന് ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. അത് തന്നെയാണ് തന്റെയും വിശ്വാസം എന്ന് പരിശീലകന്‍ ഇന്നലെ തമാശയായി പറഞ്ഞു.

ഈ ഷര്‍ട്ട് അലക്കി വെളുപ്പിച്ച് താന്‍ ഞായറാഴ്ച ഫൈനലിന് ഇടുമെന്ന് ഇവാന്‍ പറഞ്ഞു. ഈ ജേഴ്‌സി തനിക്ക് ഭാഗ്യം കൊണ്ട് വരുന്നുണ്ടെന്നും ഇവാന്‍ വെളിപ്പെടുത്തി. ഇവാന്‍ ടച്ച് ലൈനില്‍ നില്‍ക്കുമ്പോള്‍ ഒക്കെ വെള്ള ഷര്‍ട്ട് തന്നെ ഇടണം എന്ന് ആരാധകര്‍ നിരന്തരം ആവശ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മത്സരത്തിലും ഇപ്പോള്‍ ഇവാന്‍ വെള്ള ഷര്‍ട്ട് അണിഞ്ഞാണ് എത്താറ്. ഞായറാഴ്ച്ച ബ്ലാസ്റ്റേഴ്‌സിന് പതിവ് മഞ്ഞ ജേഴ്‌സിയില്‍ കളിക്കാനാകില്ലെന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button