CricketTop Stories

കാര്യവട്ടത്ത് ഇന്നു മുതല്‍ ക്രിക്കറ്റ് പൂരം!

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആരവം തിരികെയെത്തുന്നു. ഇന്ന് മുതല്‍ നടക്കുന്ന സീനിയര്‍ വനിതാ ടി20 ചാമ്പ്യന്‍ഷിപ്പാണ് ആരാധകര്‍ക്ക് വീണ്ടും കളി കാണാനുള്ള അവസരം ഒരുക്കുന്നത്. എലൈറ്റ് ബി ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് ഗ്രീന്‍ ഫീല്‍ഡ് വേദിയാകുന്നത്. ബിഹാര്‍, ത്രിപുര, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ഒഡീഷ, ഛത്തീസ്ഗഡ് ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.

കാര്യവട്ടത്തിനൊപ്പം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലും മല്‍സരങ്ങളുണ്ട്. എല്ലാ ദിവസവും കാര്യവട്ടത്ത് നടക്കുന്ന രണ്ടാമത്തെ മല്‍സരം രാത്രിയാണ്. ഫ്‌ളഡ് ലൈറ്റിന് കീഴില്‍ ക്രിക്കറ്റ് വീണ്ടും ആസ്വദിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍. പരിചരിക്കാന്‍ ആളില്ലാതെ കിടന്നിരുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുത്തതോടെ ശാപമോഷം ലഭിക്കുകയാണ്.

Related Articles

Leave a Reply

Back to top button