CricketTop Stories

തിരിച്ചുവരൂ, ഗ്രഹാം തോര്‍പ്പിനായി പ്രാര്‍ത്ഥനയോടെ ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റര്‍ ഗ്രഹാം തോര്‍പ്പ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പ്രൊഫഷണല്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ക്രിക്കറ്റ് ലോകത്തെ ഇക്കാര്യം അറിയിച്ചത്. തോര്‍പ്പിന്റെ രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

ആഷസ് തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ബാറ്റിംഗ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഗ്രഹാം തോര്‍പ്പ് അടുത്തിടെ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ കോച്ചായി നിയമിതനായിരുന്നു. ഇംഗ്ലണ്ടിനായി 1993-2005 കാലഘട്ടത്തിലായി 100 ടെസ്റ്റുകള്‍ ഗ്രഹാം തോര്‍പ്പ് കളിച്ചിട്ടുണ്ട്. 16 ശതകങ്ങളും 39 അര്‍ധശതകങ്ങളും സഹിതം 44.66 ശരാശരിയില്‍ 6,744 റണ്‍സ് നേടി. 200 ആണ് ഉയര്‍ന്ന സ്‌കോര്‍. വിരമിക്കലിന് ശേഷം ന്യൂ സൗത്ത് വെയ്ല്‍സ്, സറേ ടീമുകളേയും പരിശീലിപ്പിച്ചു.

തോര്‍പ്പിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് സ്വകാര്യതയാണ് മുഖ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു : ”ഗ്രഹാം തോര്‍പ്പ് ഗുരുതരമായ അസുഖം പഠിച്ച ആശുപത്രിയിലാണ്. അയാളുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നു. അവരുടെ സ്വകാര്യതയാണ് മുഖ്യമിപ്പോള്‍. ഞങ്ങള്‍ എല്ലാം കുടുംബത്തിനൊപ്പമുണ്ട്.’

Related Articles

Leave a Reply

Back to top button