ISLTop Stories

അ മല്‍സരം നടക്കില്ല, ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് കടുത്ത നിരാശ!!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സും ഇന്ത്യന്‍ ദേശീയ ടീമും തമ്മിലുള്ള മല്‍സരം. സെപ്റ്റംബര്‍ പകുതിയോടെ ഇരു ടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ നിര്‍ദേശത്തെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് പിന്താങ്ങിയതോടെ സൗഹൃദ മല്‍സരം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സമയക്കുറവ് മൂലം ഈ മല്‍സരങ്ങള്‍ റദ്ദാക്കുകയാണ്.

നിലവില്‍ യുഇഎയില്‍ പ്രീസീസണ്‍ പരിശീലനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് വരും ദിവസങ്ങളില്‍ കൊച്ചിയിലേക്ക് മടങ്ങും. ഇവിടെ വച്ച് ചില കേരള പ്രീമിയര്‍ ലീഗ് ടീമുകളോടും ഐലീഗ് ക്ലബുകളോടും ടീം പരിശീലന മല്‍സരങ്ങള്‍ കളിക്കും. യുഎഇയില്‍ പ്രതീക്ഷിച്ച മല്‍സര പരിചയം ലഭിക്കാത്തത് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

യുഎഇയില്‍ ലഭിക്കാതിരുന്ന പരിശീലന മല്‍സരങ്ങള്‍ കേരളത്തിലെ ക്ലബുകളുമായി മല്‍സരിച്ച് പരിഹരിക്കാമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണ്‍ അരങ്ങേറ്റം. ഈസ്റ്റ് ബംഗാള്‍ ആണ് എതിരാളികള്‍.

Related Articles

Back to top button