ISL

അവസ്ഥ!!കബഡി കാണാന്‍ 4 ലക്ഷം; ഐഎസ്എല്ലിന് 80,000!!

ഫുട്‌ബോളിന് വേരുകളുള്ള മണ്ണാണ് ഇന്ത്യയുടേത്. സംശയമൊന്നുമില്ല. എന്നാല്‍ ടിവി സംപ്രേക്ഷണത്തിലും ഡിജിറ്റല്‍ ലൈവിലുമൊന്നും ഈ കണക്കുകള്‍ നമ്മുക്ക് കാണാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം ചെന്നൈയ്ന്‍ എഫ്‌സി-എഫ്‌സി ഗോവ മല്‍സരത്തില്‍ ഹോട്ട്‌സ്റ്റാറില്‍ മല്‍സരം നേരിട്ട് കണ്ടവരുടെ എണ്ണം 80,000 ആണ്. ഇതേ സമയം തന്നെ പ്രോ കബഡി ലീഗിലെ മല്‍സരത്തിന്റെ കാഴ്ച്ചക്കാര്‍ 4 ലക്ഷവും.

എന്തുകൊണ്ടാണ് ഫുട്‌ബോളില്‍ ഡിജിറ്റല്‍ സംപ്രേക്ഷണം വരുമ്പോള്‍ ആളു കുറയുന്നതിന്. തീര്‍ച്ചയായും അതിനു പല കാരണങ്ങളും ഉണ്ടാകും. ഐഎസ്എല്‍ മല്‍സരങ്ങളുടെ ലൈവ് പലവിധ രീതികളിലാണ് ആളുകള്‍ കാണുന്നത്. അനധികൃതമായ മാര്‍ഗങ്ങളിലുടെ ലൈവ് ചെയ്യുന്ന ഇടങ്ങളില്‍ നിന്ന് ഫുട്‌ബോള്‍ കാണുന്നവര്‍ കൂടുതലാണ്.

ഫേസ്ബുക്ക് ലൈവില്‍ വിവിധ പേജുകാര്‍ അനധികൃതമായി ലൈവ് നല്‍കുന്നുണ്ട്. ഇതിലൂടെ മല്‍സരങ്ങള്‍ കാണുന്നവരുടെ എണ്ണം 25,000-40,000 ഒക്കെ വരും. ഇതുമാത്രമല്ല അനധികൃത ആപ്പുകളിലൂടെയും മല്‍സരം പലരും കാണുന്നുണ്ട്. ഇതും ഹോട്ട്‌സ്റ്റാറിലെ കണക്കുകളെ ബാധിക്കുന്നു. എന്നാല്‍ കബഡി ഇത്തരത്തില്‍ അനധികൃത മാര്‍ഗങ്ങളിലൂടെ കാണുന്നവര്‍ കുറവാണ്.

അനധികൃത ആപ്പുകള്‍, ഫേസ്ബുക്ക് പേജുകള്‍ എന്നിവയിലൂടെ കളി കാണുന്നതിന്റെ ദോഷം ഇന്ത്യന്‍ ഫുട്‌ബോളിനും ഐഎസ്എല്ലിനും ആരാധകര്‍ക്കും മാത്രമാണ്. ഇപ്പോള്‍ തന്നെ പാതിമനസോടെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐഎസ്എല്‍ ലൈവ് കൊടുക്കുന്നത്. വ്യൂവേഴ്‌സ് കുറഞ്ഞാല്‍ അത് പരസ്യം ചെയ്യുന്നവരുടെ താല്‍പര്യത്തെയും ബാധിക്കും. ശരിയായ മാര്‍ഗത്തിലൂടെ മാത്രം കളി കാണുന്നതാകും ഫുട്‌ബോളിന് നല്ലത്.

Related Articles

Back to top button