FootballTop Stories

ബൈജുംഗ് ബൂട്ടിയ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തേക്ക്!!

സുപ്രീംകോടതി നിയോഗിച്ച ഇടക്കാല സമിതി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ ശുദ്ധികലാശത്തിന് ഒരുങ്ങുമ്പോള്‍ വലിയ നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എഐഎഫ്എഫിന്റെ തലപ്പത്ത് കൃത്യമായ രീതിയില്‍ മുന്‍കാല താരങ്ങളുടെ പ്രാതിനിധ്യം വേണമെന്ന് ഇടക്കാല സമിതി റിപ്പോര്‍ട്ട് നല്‍കിയതോടെ പ്രതീക്ഷകള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇപ്പോള്‍ കൊല്‍ക്കത്തന്‍ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്ത അനുസരിച്ച് എഐഎഫ്എഫ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ മുന്‍ നായകന്‍ ബൈജുംഗ് ബൂട്ടിയയ്ക്ക് മേല്‍ സമ്മര്‍ദമുണ്ട്. പുതിയ ഭരണഘടന അനുസരിച്ചുള്ള മാറ്റങ്ങളും ബൂട്ടിയയ്ക്ക് ഗുണകരമാണ്.

ബൈജുംഗ് ബൂട്ടിയ

ആകെയുള്ള 72 പ്രതിനിധികളില്‍ 36 പേര്‍ സംസ്ഥാന അസോസിയേഷനില്‍ നിന്നുള്ളവരാകും. ബാക്കി 36 പേര്‍ വിരമിച്ച പഴയ കളിക്കാരും. ഇതില്‍ 24 പുരുഷന്മാരു 12 വനിതകളും വരും. ഈ 72 അംഗ സമിതിക്കാണ് വോട്ട് ചെയ്യാനുള്ള അവകാശം.

മുന്‍കാല താരങ്ങളുടെ പാനലില്‍ ഉള്ളവര്‍ ഒന്നിച്ചു നിന്നാല്‍ ബൂട്ടിയയ്ക്ക് അനായാസം പ്രസിഡന്റായി വരാനാകും. ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് സൗരവ് ഗാംഗുലി വന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമായതു പോലെ ബൂട്ടിയയുടെ വരവ് ഫുട്‌ബോളിനും കളിക്കാര്‍ക്കും നേട്ടമാകുമെന്ന് ഉറപ്പാണ്.

Related Articles

Leave a Reply

Back to top button