Top Stories

അടുത്ത മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മാറ്റങ്ങളേറെ!!

വ്യാഴാഴ്ച്ച ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. നാലു മഞ്ഞക്കാര്‍ഡ് മൂലം അടുത്ത മത്സരം കളിക്കാന്‍ സാധിക്കാത്ത പെരേരിയ ഡയസ്, നോര്‍ത്തീസ്റ്റിനെതിരേ ചുവപ്പുകാര്‍ഡ് കണ്ട ആയുഷ് അധികാരി എന്നിവര്‍ പുറത്തിരിക്കും. ഭൂട്ടാന്‍ താരം ചെഞ്ചോയാകും ഡയസിന് പകരമെത്തുക. അതേസമയം ഒരുമത്സരത്തിലെ സസ്‌പെന്‍ഷനുശേഷം പ്യൂട്ടിയ തിരികെയെത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാകും.

പ്യൂട്ടിയയ്ക്ക് പകരമായിരുന്നു അധികാരിയെ നോര്‍ത്തീസ്റ്റിനെതിരേ കളിപ്പിച്ചത്. താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തിയ അധികാരി അനാവശ്യ ഫൗള്‍ നടത്തിയാണ് രണ്ടാം മഞ്ഞക്കാര്‍ഡും അതുവഴി മാര്‍ച്ചിംഗ് ഓര്‍ഡറും കൈപ്പറ്റിയത്. പത്തുപേരുമായി ബാക്കി സമയം കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരുഗോള്‍ കൂടി നേടിയാണ് 2-1ന് മത്സരം സ്വന്തമാക്കിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് മഞ്ഞപ്പട. ഇനിയുള്ള ഏഴില്‍ നാലുമത്സരമെങ്കിലും ജയിക്കാനായാല്‍ ടീമിന് പ്ലേഓഫ് ഉറപ്പിക്കാം. 14 കളികളില്‍നിന്ന് 26 പോയിന്റുള്ള ഹൈദരാബാദാണ് പട്ടികയില്‍ മുന്നില്‍.

Related Articles

Leave a Reply

Back to top button