CricketTop Stories

ബാറ്റിലൊരു പരസ്യം, പന്തിന് കിട്ടുന്ന തുക കേട്ടാല്‍ കണ്ണുതള്ളും!!

ക്രിക്കറ്റര്‍മാരുടെ ഒരു വരുമാനമാര്‍ഗമാണ് ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പ്. ബാറ്റില്‍ ബ്രാന്‍ഡുകളുടെ പരസ്യം പതിക്കുന്നതിലൂടെ കോടികളാണ് പല താരങ്ങളും സ്വന്തമാക്കുന്നത്. ഇക്കാര്യത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു മുമ്പന്‍. പിന്നീട് സച്ചിന്‍ വിരമിച്ചതോടെ ധോണിയും വിരാട് കോഹ്ലിയുമൊക്കെ ഈ നേട്ടത്തിലെത്തി. കോഹ്ലിക്ക് എംആര്‍എഫ് നല്കുന്നത് 100 കോടി രൂപയാണ്. എട്ടുവര്‍ഷത്തേക്കാണ് ഈ കരാര്‍. ഇപ്പോള്‍ ഈ ലിസ്റ്റില്‍ കോടീശ്വരനായി എത്തുകയാണ് വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത്.

പന്ത് കരാറിലെത്തിയിരിക്കുന്നത് ക്രിക്കറ്റ് ഉല്പന്നങ്ങള്‍ നിര്‍മിക്കുന്ന എസ്ജിയുമായിട്ടാണ്. ഏഴുവര്‍ഷത്തേക്കാണ് കരാര്‍. ഏകദേശം മൂന്നുകോടി രൂപയാകും ഈ പരസ്യത്തിലൂടെ പന്തിന് ലഭിക്കുക. സിയറ്റിന്റെ പരസ്യം ബാറ്റില്‍ പതിപ്പിച്ച രോഹിത് ശര്‍മയ്ക്ക് കിട്ടുന്നത് നാലുകോടി രൂപയായിരുന്നു. ശിഖര്‍ ധവാന് എംആര്‍എഫുമായുള്ള കരാറാകട്ടെ 2.5 കോടി രൂപയുടേതും. ഈ കരാര്‍ അടുത്തിടെ അവസാനിച്ചിരുന്നു. ഇപ്പോള്‍ കുക്കാബുറയുമായിട്ടാണ് ധവാന്റെ കരാര്‍. ഡെല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഉടമകളായ ജെഎസ്ഡബ്യു സ്‌പോര്‍ട്‌സ് ആണ് പന്തിന്റെ ബിസിനസ് പങ്കാളി.

Related Articles

Leave a Reply

Back to top button