CricketTop Stories

ഇന്ത്യന്‍ ടീമില്‍ നിന്ന് ഷാരൂഖ് ഖാന് അപ്രതീക്ഷിത വിളിയെത്തി!

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍, ഷാരൂഖ് ഖാന്‍ എന്നിവരെ വിന്‍ഡീസിനെതിരായ ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. ടീമിലെ നിരവധി താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതോടെയാണ് രണ്ടുപേര്‍ക്കും വിളിയെത്തിയത്. ഇതില്‍ ഇഷാന്‍ കിഷന്‍ ഞായറാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തില്‍ കളിച്ചേക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഏകദിനങ്ങള്‍ നടക്കുക.

ടീമില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് ഓപ്പണിംഗ് ഓപ്ഷനായി നിലവിലുള്ളതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. തനിക്കൊപ്പം ഇഷാനാകും ഇന്നിംഗ്‌സ് തുറക്കുകയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മായങ്ക് അഗര്‍വാള്‍ ടീമിലേക്ക് എത്തിയെങ്കിലും അദേഹം ഐസോലേഷനിലാണ്. അതുകൊണ്ട് ആദ്യ മത്സരത്തിന് ലഭ്യമല്ല. ഇതുവരെ രണ്ട് ഏകദിനങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഇഷാന്റെ ഉയര്‍ന്ന സ്‌കോര്‍ 59 റണ്‍സാണ്. ചെന്നൈ സ്വദേശിയായ ഷാരൂഖ് ഖാന്‍ ഇതുവരെ രാജ്യത്തിനായി കളിച്ചിട്ടില്ല.

Related Articles

Leave a Reply

Back to top button