FootballTop Stories

സന്തോഷ് ട്രോഫി ഒരുക്കങ്ങള്‍ അതിവേഗത്തില്‍

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഒരുക്കം പുരോഗമിക്കവെ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ സംഘത്തിന്റെ സന്ദര്‍ശനം. എ.ഐ.എഫ്.എഫ് കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധി ആന്‍ഡ്രൂസ് എന്നിവരാണ് മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയവും കോട്ടപ്പടി ഫുട്ബാള്‍ സ്റ്റേഡിയവും പരിശോധിച്ചത്.

പയ്യനാട് സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ ഫെഡറേഷന്‍ സംഘം നിര്‍ദേശിച്ചത് ഒട്ടേറെ പ്രവൃത്തികള്‍. മൈതാനത്തിലെ കോര്‍ണര്‍ ഫ്‌ലാഗിന്റെയും ഗോള്‍ പോസ്റ്റിന്റെയും പിറകിലായി പുല്ലുകള്‍ വേണം. ഗോള്‍ പോസ്റ്റ് പെയിന്റ് ചെയ്യാനും നിര്‍ദേശിച്ചു. കളിക്കാര്‍ക്കായി നാല് മുറികളാണുള്ളത്. ഇവിടെയുള്ള അലമാരകള്‍ ഒരോ ഭാഗത്തേക്കായി നീക്കിയിടാനും ഒഫീഷ്യല്‍സിനുള്ള കസേരകള്‍ ഒരുക്കാനും നിര്‍ദേശിച്ചു. നാല് മുറിയിലേക്കും റഫ്രിജറേറ്ററും വാങ്ങേണ്ടി വരും. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനായി കാമറകള്‍ സ്ഥാപിക്കാനുള്ള സ്റ്റാന്‍ഡ്, മീഡിയ റൂമിന്റെ സൗകര്യം വര്‍ധിപ്പിക്കല്‍, മെഡിക്കല്‍ സംവിധാനത്തിനായി നാല് ആംബുലന്‍സുകള്‍ എന്നിവയും നിര്‍ദേശിച്ചു.

ഗാലറിയിലേക്കും മീഡിയ പവിലിയനിലേക്കും വെവ്വേറെ വഴികള്‍ സജ്ജമാക്കണം. ഫോട്ടോഗ്രാഫര്‍മാരെ പ്രത്യേകം ഗേറ്റ് വഴി കടത്തിവിടണം, കോച്ചുമാരുടെയും കളിക്കാരുടെയും വാര്‍ത്തസമ്മേളനങ്ങള്‍ക്കായുള്ള കോണ്‍ഫറന്‍സ് ഹാളിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചു. നിലവിലെ 1200 ലെഗ്‌സസ് പ്രകാശ തീവ്രതയുള്ള ഫ്‌ലഡ്‌ലൈറ്റ് 2000 ലെഗ്‌സസായി ഉയര്‍ത്താന്‍ നടപടി ആയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button