Top Stories

ബാഴ്‌സയ്ക്കും യുണൈറ്റഡിനുമൊപ്പം ബ്ലാസ്റ്റേഴ്‌സും!!

ഇത്തവണ തലനാരിഴയ്ക്ക് കിരീടം നഷ്ടമായെങ്കിലും ഫാന്‍ പവറിന്റെ കാര്യത്തില്‍ ഏഷ്യയില്‍ ബ്ലാസ്റ്റേഴ്‌സിനെ വെല്ലാന്‍ മറ്റ് ക്ലബുകളില്ലെന്നാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

മാര്‍ച്ച് മാസം ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഇന്ററാക്ഷന്‍ നടന്ന ഫുട്ബാള്‍ ക്ലബുകളുടെ പട്ടികയില്‍ ലോകത്ത ആദ്യ 20 ല്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് മഞ്ഞപ്പട. ബാഴ്‌സലോണ, റയല്‍ മഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പി.എസ്.ജി എന്നീ വമ്പന്‍ ക്ലബുകള്‍ക്കൊപ്പമാണ് മലയാളികളുടെ സ്വന്തം കൊമ്പന്‍മാര്‍ തലയെടുപ്പോടെ നില്‍ക്കുന്നത്.

35 ദശലക്ഷം ഇന്ററാക്ഷനുമായി പട്ടികയില്‍ 12ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ലോകത്തെ മുന്‍നിര ക്ലബുകളായ ബയേണ്‍ മ്യൂണിക് (13ാം സ്ഥാനം), യുവന്റസ് (15ാം സ്ഥാനം), സാവോപോളോ (14ാം സ്ഥാനം), പാല്‍മിറസ് (18ാം സ്ഥാനം) എന്നിവര്‍ പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് പിന്നിലാണ്. 212 ദശലക്ഷം ഇന്ററാക്ഷനുമായി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയാണ് പട്ടികയില്‍ ഒന്നാമത്.

റയല്‍ മഡ്രിഡ് (176 ദശലക്ഷം), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (154 ദശലക്ഷം), പി.എസ്.ജി (75.4 ദശലക്ഷം), ചെല്‍സി (8.76 ദശലക്ഷം), ലിവര്‍പൂള്‍ (66.6 ദശലക്ഷം), ഗലത്സരായ് (60 ദശലക്ഷം), ഫ്‌ലമംങോ (53.4 ദശലക്ഷം), മാഞ്ചസ്റ്റര്‍ സിറ്റി (39.1 ദശലക്ഷം), ഫെനാര്‍ബാഷെ (38.7 ദശലക്ഷം), കൊറിന്ത്യന്‍സ് (35.3) എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. 2.9 ദശലക്ഷം ആളുകളാണ് ബ്ലാസ്റ്റേഴ്‌സിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.

Related Articles

Leave a Reply

Back to top button