ISL

സൂപ്പര്‍താരം പരിക്ക് മാറി വീണ്ടും ബ്ലാസ്റ്റേഴ്‌സിനൊപ്പം

കേരള ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ സീസണില്‍ ഗോള്‍വലയ്ക്കു മുന്നില്‍ രക്ഷിച്ച സൂപ്പര്‍ ഗോളി പ്രഭുക്ഷന്‍ ഗില്‍ പരിക്ക് മാറി തിരിച്ചെത്തി. ഗില്‍ ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഗോള്‍വല കാക്കാന്‍ ഗില്‍ ആദ്യ മത്സരം മുതല്‍ തന്നെയുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സ്‌ക്വാഡില്‍ ഗില്‍ പ്രത്യക്ഷപ്പെടാത്തതിന് പിന്നാലെയാണ് താരത്തിന്റെ പരിക്ക് വാര്‍ത്തയെതിയത്. ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും പരിക്ക് നിസാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശീലന മല്‍സരത്തില്‍ താരം കളിച്ചിരുന്നില്ല. എന്നാല്‍ 30ന് നടക്കുന്ന പഞ്ചാബ് എഫ്‌സിക്കെതിരായ മല്‍സരത്തില്‍ ഗില്‍ തിരിച്ചെത്തിയേക്കും.

Related Articles

Back to top button