FootballISL

നിര്‍ബന്ധിത മാറ്റത്തിന് ബ്ലാസ്‌റ്റേഴ്‌സ്; ആശ്വാസമായി ഇന്ത്യന്‍ ബാക്കപ്പ്!! നോര്‍ത്തീസ്റ്റിനെതിരേ നീക്കം ഇങ്ങനെ!!

ആദ്യ മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും ജയിച്ചെത്തുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ മൂന്നാം ഹോം മല്‍സരത്തിനിറങ്ങുന്നത് വലിയ മാറ്റവുമായിട്ടായിരിക്കും. പരിക്കും കാര്‍ഡുകളുമാണ് ടീം ലൈനപ്പില്‍ മാറ്റം വരുത്താന്‍ ബ്ലാസ്റ്റേഴ്‌സിനെ നിര്‍ബന്ധിതരാക്കുന്നത്.

ഈ സീസണിലെ കറുത്ത കുതിരകളെന്ന് ഇതുവരെ വിശേഷിപ്പിക്കപ്പെട്ട നോര്‍ത്തീസ്റ്റ് അത്ര എളുപ്പം വിട്ടുതരുന്ന ടീമല്ല. അതുകൊണ്ട് തന്നെ കൊച്ചിയില്‍ നല്ലൊരു പോരാട്ടം പ്രതീക്ഷിക്കാം.

മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ വിശ്വസ്തനായിരുന്ന മിലോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഐബാന്‍ ആകട്ടെ പരിക്കേറ്റ് സീസണ്‍ തന്നെ നഷ്ടമാകുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക

Related Articles

Back to top button