ISL

ജിങ്കനില്‍ നിന്ന് ആ റിക്കാര്‍ഡ് സഹലിലേക്ക് മാറുന്നു!

കേരള ബ്ലാസ്റ്റേഴ്‌സ് ഇൗ സീസണില്‍ കളത്തിലിറങ്ങുമ്പോള്‍ ഒരു റിക്കാര്‍ഡ് കൂടി മാറാനുള്ള സാധ്യതകളാണ് ഒരുങ്ങുന്നത്. മലയാളി യുവതാരം സഹല്‍ അബ്ദുല്‍ സമദാകും ആ റിക്കാര്‍ഡ് സ്വന്തമാക്കുന്ന താരം. എടുത്തു മാറ്റുക സന്ദേശ് ജിങ്കന്റെ റിക്കാര്‍ഡും. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമെന്ന റിക്കാര്‍ഡാകും സഹല്‍ സ്വന്തമാക്കുക.

ബ്ലാസ്റ്റേഴ്സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം എന്ന റെക്കോര്‍ഡ് ആണ് ബ്ലാസ്റ്റേഴ്സില്‍ ജിങ്കന്റെ പേരിലുള്ളത്. 2014 മുതല്‍ 2020 വരെ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിഅണിഞ്ഞ ജിങ്കന്‍ 78 തവണയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇറങ്ങിയത്.

ബ്ലാസ്റ്റേഴ്സില്‍ ജിങ്കന്റെ പേരിലുള്ള ഈ റെക്കോര്‍ഡ് മറികടക്കാന്‍ പുതിയ സീസണോട് കൂടി മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് സാധിക്കും. നിലവില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി 74 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ സഹല്‍ അടുത്ത സീസണില്‍ 5 മത്സരങ്ങളില്‍ കൂടി കളിക്കാനിറങ്ങിയാല്‍ ജിങ്കനെ മറികടക്കാം.

മറ്റ് പ്രതിസന്ധികള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ സീസണിലെ ആദ്യ മല്‍സരങ്ങളില്‍ തന്നെ സഹലിന് ഈ റിക്കാര്‍ഡ് സ്വന്തമാക്കാം. സഹലിനെ സംബന്ധിച്ച് ഈ റിക്കാര്‍ഡ് ഏറെക്കാലം നിലനിര്‍ത്താനും സാധിക്കും. കാരണം, മറ്റ്ി യുവതാരങ്ങളൊന്നും സഹലിന്റെ അടുത്തില്ല. 66 മത്സരങ്ങള്‍ കളിച്ച പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിട്ടു പോകുകയും ചെയ്തു.

51 മത്സരം കളിച്ച ജീകസണ്‍ സിംഗ്, 47 മത്സരങ്ങള്‍ കളിച്ച ജെസല്‍ തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചവരുടെ പട്ടികയില്‍ പിന്നീടുള്ളത്. ഇവരൊന്നും ദീര്‍ഘകാലത്തേക്ക് ബ്ലാസ്റ്റേഴ്‌സില്‍ തന്നെ നില്‍ക്കാന്‍ സാധ്യതയുള്ളവരല്ല. അതുകൊണ്ട് തന്നെ സഹലിന് വലിയ എതിരാളികള്‍ ഇക്കാര്യത്തില്‍ ഇല്ലെന്ന് തന്നെ പറയാം.

Related Articles

Back to top button