ISLTop Stories

ബ്ലാസ്‌റ്റേഴ്‌സിന്റെ ചെഞ്ചോ ഇനി ഗോളടിച്ചു കൂട്ടുക ഭൂട്ടാന്‍ ലീഗില്‍

ഭൂട്ടാന്‍ റൊണാള്‍ഡോ എന്ന പേരില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ താരമാണ് ചെഞ്ചോ. ഐഎസ്എല്ലിലും ഐലീഗിലും മികവു പ്രകടിപ്പിച്ച താരത്തിന് പക്ഷേ കേരള ബ്ലാസ്റ്റേഴ്‌സില്‍ തിളങ്ങാനായില്ല. കുറച്ച് മല്‍സരങ്ങളില്‍ മാത്രമാണ് അവസരം കിട്ടിയത്. അതില്‍ തന്നെ ഒരു ഗോളു പോലും നേടാനുമായില്ല. ഇപ്പോഴിതാ ചെഞ്ചോ പുതിയ തട്ടകത്തില്‍ എത്തിയിരിക്കുന്നു.

ഭൂട്ടാന്‍ പ്രീമിയര്‍ ലീഗില്‍ പാറോ എഫ്‌സിയെന്ന ടീമിലാകും അടുത്ത സീസണില്‍ താരം കളിക്കുക. ചെഞ്ചോയ്ക്ക് ഗോളടിച്ചു കൂട്ടാന്‍ പറ്റുന്ന എതിരാളികളാണ് ഭൂട്ടാന്‍ ലീഗിലുള്ളത്. അതുകൊണ്ട് തന്നെ അത്യാവശ്യത്തിലധികം ഗോള്‍ നേടാന്‍ താരത്തിന് സാധിക്കും. ഐഎസ്എല്ലില്‍ നേടാന്‍ സാധിക്കാത്തത് ബിപിഎല്ലില്‍ നേടുമെന്ന് ചെഞ്ചോ ആണയിട്ടു പറയുന്നു. സ്വന്തം നാട്ടിലേക്ക് തങ്ങളുടെ റൊണാള്‍ഡോ തിരിച്ചുവരുന്നതില്‍ ആരാധകരും സംതൃപ്തരാണ്.

Related Articles

Leave a Reply

Back to top button