ISL

ബ്ലാസ്റ്റേഴ്‌സിന്റെ ടീം ബസ് പിടിച്ചെടുക്കും! വെല്ലുവിളിച്ച് എംവിഡി!!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീം ബസ് അനധികൃതമായി സര്‍വീസ് നടത്തുന്നത് തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ച്ച എംവിഡി വാഹനത്തിന് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു ശേഷവും വാഹനം ഒരു മാറ്റവും വരുത്താതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥരിലൊരാള്‍ സ്‌പോര്‍ട്‌സ് ക്യൂവിനോട് വ്യക്തമാക്കി.

നിയമലംഘനം നടത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനെ അനുവദിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇക്കാര്യത്തില്‍ തങ്ങളില്‍ നിന്നൊരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തങ്ങള്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ചില്ലുകളിലും ബോഡിയിലും ലാമിനേഷന്‍ ചെയ്ത് ഉപയോഗിക്കുന്നതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നത്.

അതേസമയം ഈ വിഷയത്തില്‍ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. നിയമപരമായി നടപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് ക്ലബിന്റെ നീക്കമെന്ന് അറിയുന്നു. മറ്റൊരു ക്ലബിന്റെ നടത്തിപ്പിനും ഇല്ലാത്ത ബുദ്ധിമുട്ടുകളാണ് കേരളത്തില്‍ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

Related Articles

Back to top button