ISL

ബ്ലാസ്റ്റേഴ്‌സിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഫ്രീ ടിക്കറ്റ് പക!

കേരള ബ്ലാസ്റ്റേഴ്‌സിനെ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥ, ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വലിയ ഗൂഢാലോചന അണിയറയില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉദ്യോഗസ്ഥ തലത്തില്‍ ക്ലബിനെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടക്കുന്നത്. ആദ്യം മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയായിരുന്നു. ഇപ്പോഴിതാ വിനോദ നികുതി വിഷയത്തില്‍ കൊച്ചി കോര്‍പറേഷന്‍ രംഗത്തു വന്നിരിക്കുന്നത്.

ഇതിനെല്ലാം പിന്നിലുള്ള പ്രധാന കാരണം ക്ലബിന്റെ ഭാഗത്തു നിന്നും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഫ്രീ കോംപ്ലിമെന്ററി ടിക്കറ്റ് കിട്ടാത്തതിന്റെ ദേഷ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ ആവശ്യത്തിലധികം ഫ്രീ ടിക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലബിന്റെ ഭാഗത്തു നിന്നും നല്‍കിയിരുന്നു. ഇത്തവണ കൊടുത്ത ടിക്കറ്റിന്റെ എണ്ണം കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരും സില്‍ബന്ധികളും പിണങ്ങിയിരിക്കുന്നത്.

എറണാകുളത്തെ പ്രമുഖ ജനപ്രതിനിധി തനിക്ക് കിട്ടിയ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ കൊണ്ടുവന്നവരുടെ മുഖത്തേക്ക് എറിയുംപോലെ പെരുമാറി. മറ്റൊരു പ്രധാന സംഘടന കിട്ടിയ ടിക്കറ്റുകള്‍ തിരിച്ചു നല്‍കിയാണ് പ്രതിഷേധിച്ചത്. ഫ്രീയായി കിട്ടിയ ടിക്കറ്റുകള്‍ കുറവാണെന്ന കാരണം പറഞ്ഞായിരുന്നു ഇവരുടെ നടപടി. കേരളത്തില്‍ ഫുട്‌ബോള്‍ വളര്‍ത്താന്‍ കച്ചകെട്ടി ഇറങ്ങിയ സംഘടനയുടെ ഭാഗത്തു നിന്നാണ് ഈ നീക്കമെന്നതാണ് ഏറെ കൗതുകകരം.

ഒരു ക്ലബ് നടത്തിപ്പ് എങ്ങനെ നടത്തുന്നുവെന്നും അത് എത്രമാത്രം കഷ്ടപ്പെട്ടാണ് നിലനില്‍ക്കുന്നതെന്നും മനസിലാക്കാതെയാണ് പലരും ഫ്രീ ടിക്കറ്റിനായി ക്ലബിനോട് പരിഭവിക്കുന്നത്. ഫ്രീ പരിഗണന കിട്ടാതെ വരുമ്പോള്‍ ദ്രോഹവുമായി മുന്നിറട്ടിറങ്ങിയാണ് പ്രതികാരം തീര്‍ക്കുന്നത്.

Related Articles

Back to top button