Cricket

ഗുര്‍ബാസ് ഔട്ടായി മടങ്ങിയത് സഹതാരത്തിന്റെ തോളിലേറി!! അഫ്ഗാന് ആശങ്ക!

ഐസിസി ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ പരിക്ക് പിടിമുറുക്കുന്നു. ശ്രീലങ്കയുടെ മൂന്ന് താരങ്ങള്‍ ഇതുവരെ പരിക്കേറ്റ് വീണു. ഇന്നിപ്പോള്‍ അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍താരം റഹ്‌മാനുള്ള ഗുര്‍ബാസും പരിക്കേറ്റിരിക്കുകയാണ്. പാക്കിസ്ഥാനെതിരായ പരിശീലന മല്‍സരത്തിനിടെയാണ് ഗുര്‍ബാസിന് പരിക്കേറ്റത്.

പാക് പേസര്‍ ഷാഹീന്‍ഷാ അഫ്രീദിയുടെ പന്തിലാണ് ഗുര്‍ബാസ് പരിക്കേറ്റ് പുറത്തായത്. കാലിന് പരിക്കേറ്റ ഗുര്‍ബാസ് സഹതാരത്തിന്റെ തോളിലേറിയാണ് പവലിയനില്‍ എത്തിയത്. നടക്കാന്‍ പോലും സാധിക്കാതിരുന്ന താരത്തെ ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം. കാലിന് പൊട്ടലുണ്ടോ എന്നറിയാന്‍ സ്‌കാനിംഗ് നടത്തും.

അഫ്ഗാന്‍ നിരയിലെ പ്രധാന താരമാണ് ഗുര്‍ബാസ്. ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് നടത്താന്‍ സാധിക്കുന്ന താരമാണ് ഗുര്‍ബാസ്. ഏഷ്യാകപ്പില്‍ അടക്കം ഗുര്‍ബാസിന്റെ പ്രഹരശേഷി ടീമിന് ഗുണംചെയ്തിരുന്നു.

Related Articles

Back to top button