ISL

ജിങ്കന്റെ നമ്പര്‍ 21 ബിജോയ്ക്ക് കിട്ടിയതിന്റെ കാരണം വെളിപ്പെട്ടു!! പിന്നില്‍ ആശാന്‍ തന്നെ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിത്യഹരിത താരമായിരുന്നു സന്ദേശ് ജിങ്കന്‍. അതുകൊണ്ട് തന്നെ ജിങ്കന്‍ ഒരു സുപ്രഭാതത്തില്‍ ബ്ലാസ്റ്റേഴ്‌സിനോടു വിടപറഞ്ഞപ്പോള്‍ അദേഹം അണിഞ്ഞ നമ്പര്‍ 21 ജേഴ്‌സിക്ക് ആജീവനാന്ത വിരമിക്കലും നല്‍കി മാനേജ്‌മെന്റ്. എന്നാല്‍ പിന്നീട് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കളിയാക്കി രംഗത്തെത്തിയപ്പോള്‍ ടീം മാനേജ്‌മെന്റ് തീരുമാനം മാറ്റി.

ഇപ്പോള്‍ കേരളത്തിന്റെ വന്മതില്‍ ബിജോയ് വര്‍ഗീസാണ് നമ്പര്‍ 21 ന്റെ അവകാശി. തനിക്ക് 21 നമ്പര്‍ ജേഴ്‌സി അണിയാനിടയായ കാരണങ്ങള്‍ തുറന്നു പറയുകയാണ് ബിജോയ.് സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെൡപ്പെടുത്തല്‍.

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന് എന്റെ പഴയ ജഴ്സി നമ്പറായ 34 ഇഷ്ടം അല്ലായിരുന്നു. ആ നമ്പര്‍ എടുത്തത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഞാനല്ല, ക്ലബ്ബ് തന്ന നമ്പറാണിതെന്നായിരുന്നു എന്റെ മറുപടി. എനിക്കാ നമ്പര്‍ ഇഷ്ടമായിരുന്നു. പിന്നീട് കോച്ച് എന്നോട് 21 ലേക്ക് മാറാന്‍ ആവശ്യപ്പെട്ടു.

കോച്ച് പറഞ്ഞാല്‍ പിന്നെ എനിക്ക് എതിരു പറയാന്‍ സാധിക്കില്ല. അദ്ദേഹം എന്നോട് 34 ഉപേക്ഷിച്ച് 21 -ാം നമ്പര്‍ ജഴ്സി അണിയാന്‍ പറഞ്ഞു. അത് ഞാന്‍ അനുസരിച്ചു. 21 -ാം നമ്പര്‍ അണിയാന്‍ കോച്ചിനോട് സമ്മതിച്ച ശേഷം സ്പോര്‍ട്ടിംഗ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസ് എന്നോട് സംസാരിച്ചിരുന്നു.

ആ 21 നമ്പര്‍ ജഴ്സി അണിയുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും ക്ലബ്ബാണ് അത്തരം കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുന്നത് എന്നുമായിരുന്നു ഞാന്‍ പറഞ്ഞത്. ഈ സീസണില്‍ ഞാന്‍ എന്റെ കഴിവിന്റെ 100 ശതമാനവും കാഴ്ച വെയ്ക്കും. കഴിഞ്ഞ സീസണിലെ പ്രകടനത്തില്‍ നിന്ന് മെച്ചപ്പെടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേര്‍ത്തു.

കോവളം എഫ്‌സിയുടെ അക്കാഡമി ടീമിലൂടെയാണ് തിരുവനന്തപും വിഴിഞ്ഞം സ്വദേശിയായ ബിജോയ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിലാണ് സീനിയര്‍ ടീമിലേക്ക് അവസരം ലഭിക്കുന്നത്. ഇപ്പോള്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ബിജോയ്.

Related Articles

Back to top button