ISLTop Stories

ബിഗ് ന്യൂസ്!! സഹലിന് ഇംഗ്ലീഷ് ക്ലബില്‍ നിന്ന് ട്രയല്‍സ് ക്ഷണം!!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് ഇംഗ്ലീഷ് ക്ലബില്‍ നിന്ന് ട്രയല്‍സ് ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. ബ്ലാക്ക് ബേണ്‍ റോവേഴ്‌സാണ് സഹലിനെ ക്ഷണിച്ചതെന്നാണ് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലാഴ്ച്ച നീണ്ടു നില്‍ക്കുന്ന ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയാല്‍ സഹലിന് അവിടെ കരാര്‍ ലഭിക്കുമെന്ന് പറയപ്പെടുന്നു. ഈ വാര്‍ത്തയുടെ ആധികാരികത സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

ഇംഗ്ലീഷ് ക്ലബില്‍ കളിക്കാനായാല്‍ അത് സഹലിന്റെ കരിയറിലെ തന്നെ വഴിത്തിരിവാകും. ആദ്യമായിട്ടാകും ഒരു മലയാളി താരം ഇംഗ്ലീഷ് ക്ലബില്‍ ട്രയല്‍സിന് പോകുന്നത്. ഈ വാര്‍ത്തയെപ്പറ്റി ക്ലബ്ബോ സഹലിന്റെ മാനേജരോ ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി നിറഞ്ഞു കളിച്ച താരമാണ് സഹല്‍. ലൂണ-സഹല്‍ കോംബോയാണ് ഫൈനല്‍ വരെയുള്ള ബ്ലാസ്റ്റേഴ്‌സ് യാത്രയില്‍ നിര്‍ണായകമായത്.

Related Articles

Leave a Reply

Back to top button