ISL

ഐഎസ്എല്‍ റഫറിമാര്‍ക്കെതിരേ കൊച്ചിയില്‍ പ്രതിഷേധത്തിന് നീക്കം!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധകര്‍ക്ക് ഏറെ പ്രതിഷേധമുള്ള കാര്യം റഫറിമാരുടെ നിലവാരമാണ്. വിദേശ റഫറിമാര്‍ ലീഗ് നിയന്ത്രിക്കാന്‍ ഇല്ലാത്തതാണ് നിലവാരം കുറയാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ കുറെ സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് റഫറിമാരുടെ പക്ഷപാതപരമായ നടപടികള്‍ വലിയ തിരിച്ചടി സമ്മാനിക്കുന്നുണ്ട്.

ഈ സീസണിലും കാര്യങ്ങള്‍ക്ക് മാറ്റമില്ലെന്ന് ശനിയാഴ്ച്ച നടന്ന ബെംഗളൂരു എഫ്‌സി-നോര്‍ത്തീസ്റ്റ് മല്‍സരം അടിവരയിടുന്നു. നോര്‍ത്തീസ്റ്റിനെതിരായ നിരവധി തീരുമാനങ്ങള്‍ എടുത്ത റഫറി അവരുടെ ഇഞ്ചുറി ടൈമിലെ ഗോള്‍ അനുവദിക്കുകയും ചെയ്തില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ നടക്കുന്ന അടുത്ത മല്‍സരത്തില്‍ പ്രതിഷേധം നേരിട്ട് രേഖപ്പെടുത്താനാണ് ആരാധകരുടെ നീക്കം.

റഫറിമാര്‍ക്കെതിരേ വലിയ ഫ്‌ളക്‌സ് ഉയര്‍ത്താന്‍ ഒരുകൂട്ടം ആരാധകര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ സ്റ്റേഡിയത്തിനകത്തേക്ക് പ്രതിഷേധ ഫ്‌ളക്‌സ് കടത്തി കൊണ്ടുപോകാന്‍ അനുവാദം കിട്ടില്ല. അതുകൊണ്ട് തന്നെ ചെറിയ പ്ലക്കാര്‍ഡുകളും അന്ധര്‍ ഉപയോഗിക്കുന്ന കൂളിംഗ് ഗ്ലാസുകളും ഉപയോഗിച്ച് പ്രതിഷേധിക്കാനാണ് പദ്ധതി. ഇതിനൊപ്പം സ്റ്റേഡിയത്തിന് പുറത്ത് റഫറിമാരും കളിക്കാരും വരുന്ന വഴിയില്‍ വലിയ ഫ്‌ളക്‌സ് കെട്ടാനും നീക്കമുണ്ട്.

Related Articles

Back to top button