ISLTop Stories

മലയാളി താരങ്ങളെ ഒന്നാകെ പൊക്കി ഈസ്റ്റ് ബംഗാള്‍; പിന്നില്‍ ബിനോയുടെ ബുദ്ധി!!

ഇത്തവണ ഏറ്റവുമധികം മലയാളി താരങ്ങള്‍ കളിക്കുന്ന ഐഎസ്എല്‍ ക്ലബ് ഈസ്റ്റ് ബംഗാളാകും. ഇപ്പോള്‍ തന്നെ അര ഡസനിലധികം താരങ്ങളെ ഈസ്റ്റ് ബംഗാള്‍ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം അവര്‍ ടീമിലെത്തിച്ചത് കേരളത്തിന്റെ സന്തോഷ് ട്രോഫി ഹീറോ ടികെ ജെസിനെയാണ്. ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകന്‍ ബിനോ ജോര്‍ജ് ആണ് ഈ താരങ്ങളെ അങ്ങോട്ടേക്ക് വിളിക്കുന്നത്.

ജെസിനെ കൂടാതെ ലിജോ കെ, അതുല്‍ ഉണ്ണികൃഷ്ണന്‍, നിഷാദ് എന്നിവരെയും ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ റദ്ദാക്കപ്പെട്ട പ്രശാന്ത് മോഹനും ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയേക്കുമെന്നാണ് അറിയാന്‍ സാധിച്ചത്.

സന്തോഷ് ട്രോഫിയില്‍ ടോപ്‌സ്‌കോററായി മാറിയ ജെസിന്‍ ഇന്നലെ കൊല്‍ക്കത്തയില്‍ എത്തിയ മെഡിക്കല്‍ പൂര്‍ത്തിയാക്കി കരാറില്‍ ഒപ്പുവച്ചു. ഈസ്റ്റ് ബംഗാളിന്റെ പ്രധാന സ്‌ക്വാഡിലേക്കാണ് താരത്തെ എടുക്കുക. രണ്ടുവര്‍ഷത്തെ കരാറാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

കേരള യുണൈറ്റഡിലൂടെ കരിയര്‍ ആരംഭിച്ച ജെസിന്റെ വഴിത്തിരിവ് ഇത്തവണത്തെ സന്തോഷ് ട്രോഫി ആയിരുന്നു. സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ടോപ് സ്‌കോറര്‍ ആയ ജെസിന്‍ കര്‍ണാടകയ്ക്ക് എതിരായ സെമി ഫൈനലില്‍ സബ്ബായി ഇറങ്ങി അഞ്ചു ഗോളുകള്‍ അടിച്ചിരുന്നു.

ജെസിനൊപ്പം പ്രശാന്ത് കൂടി പ്രധാന ടീമിലേക്ക് എത്തിയാല്‍ സുഹൈര്‍ അടക്കം മൂന്നു മലയാളികള്‍ ഒരുമിച്ച് കളിക്കുന്ന സാഹചര്യം ഉണ്ടായേക്കും. കേരളത്തില്‍ നിന്ന് സൈന്‍ ചെയ്ത ബാക്കി താരങ്ങള്‍ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ടീമിലാകും കളിക്കുക. ഇവരാകും കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗിലടക്കം പന്തുതട്ടുക.

Related Articles

Back to top button