ISL

ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു കിടിലന്‍ സ്‌പോണ്‍സര്‍ കൂടി

ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലെ പ്രമുഖ പിവിസി ബോര്‍ഡ്, ഫര്‍ണിഷിങ് മെറ്റീരിയല്‍ ബിസിനസ് കമ്പനിയായ ഡെന്‍വുഡ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് പങ്കാളിയാകും. നിര്‍മ്മാണ, ഫര്‍ണിഷിംഗ് ബിസിനസുകളിലെ വിവിധ ഉല്‍പ്പന്നങ്ങളുമായി ഡെന്‍വുഡ് ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റിലും സേവനം നല്‍കുന്നുണ്ട്. പങ്കാളിത്തത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗിക കിറ്റുകളുടെ ജഴ്സി സ്ലീവില്‍ ഡെന്‍വുഡ് ലോഗോ ആലേഖനം ചെയ്യും.

മഞ്ഞപ്പടയുമായി പങ്കാളിത്തമുണ്ടാക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അതിന്റെ അസോസിയേറ്റ് പങ്കാളിയെന്ന നിലയില്‍ പിന്തുണ നല്‍കുന്നതിലും അതിയായ സന്തോഷം. കേരളീയരുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ് ഫുട്ബോള്‍. രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നുമായി സഹകരിച്ചുകൊണ്ട് ഒരു കായികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ട്” ഡെന്‍വുഡ് ഡയറക്ടര്‍ ജിബിന്‍ സി ഈശോ പറഞ്ഞു.

വരാനിരിക്കുന്ന സീസണില്‍ വിവിധ പങ്കാളികളോടൊപ്പം ഡെന്‍വുഡിനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്‌സില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദി. ഒപ്പം ഒരുമിച്ചുള്ള വിജയകരമായ ഒരു കൂട്ടുകെട്ടും പ്രതീക്ഷിക്കുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Related Articles

Back to top button