ISL

റഫറിമാരെ കുറിച്ച് വുക്കുമനോവിച്ച് സ്വന്തം താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു!!

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് റഫറിമാരുടെ കാര്യത്തില്‍ സ്വന്തം താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മല്‍സരശേഷമുള്ള പത്രസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. നോര്‍ത്തീസ്റ്റ്-ബെംഗളൂരു മല്‍സരത്തിലെ റഫറിമാരുടെ പ്രകടനത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ വുക്കുമനോവിച്ചിന്റെ വാക്കുകള്‍ വൈറലായിട്ടുണ്ട്.

കളിക്കാര്‍ക്ക് എന്തു തരത്തിലുള്ള നിര്‍ദേശമാണ് നല്‍കിയിരുന്ന ചോദ്യത്തിനായിരുന്നു റഫറിമാരുമായി ബന്ധപ്പെട്ട മറുപടി അദേഹം നല്‍കിയത്. റഫറിമാരുടെ തീരുമാനങ്ങളെ എതിര്‍ക്കാതിരിക്കണമെന്നും, സ്വന്തം വികാരം നിയന്ത്രിച്ചു നിര്‍ത്തണമെന്നുമുള്ള പ്ലാന്‍ മത്സരത്തിന് മുന്‍പ് തന്നെ തങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് ഇവാന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഞങ്ങളുടെ പ്ലാന്‍ കളി നിയന്ത്രണം കൈയില്‍ ആയിരിക്കണം എന്നതായിരുന്നു. അതിന് ആദ്യമായി സ്വന്തം വികാരം നിയന്ത്രിക്കുക എന്നതാണ് ആവശ്യം. റഫറിമാരുടെ തീരുമാനങ്ങളെ എതിര്‍ക്കാതിരിക്കുക, നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ക്കായി വെറുതേ പ്രതികരിക്കാതിരിക്കുക എന്നതെല്ലാമായിരുന്നു പ്ലാന്‍.

കളിക്കാരെല്ലാം ഞങ്ങളുടെ പദ്ധതികള്‍ക്ക് അനുസരിച്ച് തന്നെ കളിച്ചു. അതുകൊണ്ടാണ് വിലപ്പെട്ട മൂന്നു പോയിന്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചതെന്ന് വുക്കുമനോവിച്ച് വെളിപ്പെടുത്തുന്നു. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പല മല്‍സരങ്ങളിലും വില്ലനായി റഫറിമാര്‍ എത്തിയിരുന്നു.

Related Articles

Back to top button