ISLTop Stories

ഫൈനലിലേക്ക് ഒരു സമനില മാത്രം, ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലേക്ക് ഇറങ്ങുന്നു

എട്ടാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് തിലക് മൈതാന്‍ സ്റ്റേഡിയം. ലീഗ് റൗണ്ടില്‍ ബംഗളുരു എഫ്സിക്കു മാത്രമേ ഇവിടെ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാനായുള്ളു. ടീമില്‍ കോവിഡ് വൈറസ് വ്യാപനമുണ്ടായി 18 ദിവസത്തെ ഇടവേളയ്ക്കു ശേഷം കളിച്ച മത്സരത്തിലാണു ബ്ലാസ്റ്റേഴ്സ് തോറ്റത്. ഫൈനലിലേക്ക് ബ്ലാസേ്റ്റഴ്സിന് ശേഷിക്കുന്നത് ഒരു സമനിലയുടെ അകലം മാത്രമാണ്. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഒന്നാംപാദത്തില്‍ സഹല്‍ അബ്ദുള്‍ സഹദ് നേടിയ ഗോളിലാണു ബ്ലാസ്റ്റേഴ്സ് ജയിച്ചത്.

തിലക് മൈതാനില്‍ സമനില സ്വന്തമാക്കിയാല്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം വട്ടം ഐഎസ്എല്‍ ഫൈനലില്‍ കളിക്കും. സമനിലയ്ക്കു വേണ്ടിയല്ല ജയിക്കാനാണു കളിക്കുന്നതെന്നു കോച്ച് ഇവാന്‍ വുകുമാനോവിച് വ്യക്തമാക്കി. തന്റെ ശിഷ്യന്‍മാര്‍ ഒന്നാം പാദത്തിലെ ജയം ഓര്‍ത്തല്ല കളിക്കാനിറങ്ങുന്നതെന്നും വുക്കുമാനോവിച്ച് പറഞ്ഞു. കൊച്ചിയിലും കോഴിക്കോടും ആരാധകര്‍ക്കായി ബ്ലാസ്‌റ്റേഴ്‌സ് വലിയ സ്‌ക്രീനില്‍ ഫാന്‍ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button