Cricket

അത്ഭുത സിക്‌സറുമായി മെയേഴ്‌സ്!! അതും ബാക്ക്ഫുട്ടില്‍!!

വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മെയേഴ്‌സിന്റെ അതിഗംഭീര സിക്‌സറില്‍ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി-20യിലാണ് അത്ഭുത സിക്‌സര്‍ പിറന്നത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തിലാണ് മെയേഴ്‌സ് ബാക്കഫുട്ടില്‍ പന്ത് സിക്‌സര്‍ പറത്തിയത്. അതും 105 മീറ്റര്‍.

ബാക്ക്ഫുട്ടില്‍ അതുപോലൊരു ഷോട്ട് ഗള്ളിയുടെ വശത്തു കൂടി 105 മീറ്റര്‍ പറത്തണമെങ്കില്‍ അസാമാന്യ ടൈമിംഗ് മാത്രമല്ല പവറും വേണം. ഇതു രണ്ടും സന്നിവേശിപ്പിച്ചതായിരുന്നു മെയേഴ്‌സിന്റെ ഷോട്ട്. കമന്ററി പറഞ്ഞവരെല്ലാം തങ്ങള്‍ ഈ നൂറ്റാണ്ടില്‍ ഇതുപോലൊരു ഷോട്ട് കണ്ടിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഈ ഷോട്ടിനെ പ്രകീര്‍ത്തിച്ച് താരങ്ങളും രംഗത്തു വന്നിട്ടുണ്ട്.

സമീപകാലത്ത് വിന്‍ഡീസ് ക്രിക്കറ്റില്‍ ഉദയം ചെയ്ത താരമാണ് മെയേഴ്‌സ്. കരിയറിന്റെ തുടക്കത്തില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും ഇപ്പോള്‍ മെയേഴ്‌സ് തന്റെ സ്ഥാനം ടീമില്‍ ഉറപ്പിച്ചിട്ടുണ്ട്. ടെസ്റ്റ്, ഏകദിന, ട്വന്റി-20 ടീമുകളിലെ നിര്‍ണായക സാന്നിധ്യമാണ് മെയേഴ്‌സ്. ഇത്തവണത്തെ ലോകകപ്പില്‍ വിന്‍ഡീസ് പ്രതീക്ഷകള്‍ പേറുന്നത് ഈ ഇടംകൈയ്യനിലാണ്. നല്ലൊരു മീഡിയം പേസര്‍ കൂടിയാണ് താരം.

Related Articles

Back to top button