ISL

Exclusive ബ്ലാസ്റ്റേഴ്‌സ് തലപ്പത്ത് വന്‍ മാറ്റത്തിന് മാനേജ്‌മെന്റ് നീക്കം!

പുതിയ സീസണില്‍ ആദ്യത്തെ നാല് മല്‍സരങ്ങളില്‍ മൂന്നിലും തോറ്റതോടെ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ വലിയ മാറ്റത്തിന് മാനേജ്‌മെന്റ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ ജെസലിനെ മാറ്റാന്‍ മാനേജ്‌മെന്റ് തത്വത്തില്‍ തീരുമാനമെടുത്തതായി സ്‌പോര്‍ട്‌സ്‌ക്യൂവിന് സ്ഥിരീകരിക്കാന്‍ സാധിക്കും. ക്യാപ്റ്റനെന്ന നിലയിലും അല്ലാതെയും ജെസലിന്റെ പ്രകടനത്തില്‍ മാനേജ്‌മെന്റ് തൃപ്തനല്ല.

കഴിഞ്ഞ ദിവസത്തെ മല്‍സരത്തിനു ശേഷം ഒരു ആരാധകനെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ജെസല്‍ നടത്തിയ കമന്റുകളും മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ താരത്തോട് വിശദീകരണം ചോദിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കോച്ച് ഇവാന്‍ വുക്കുമനോവിച്ചും ഇക്കാര്യത്തില്‍ താരത്തെ പിന്തുണച്ചിട്ടില്ല.

കളിക്കാര്‍ ആരാധകരോട് പ്രകോപനപരമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ക്ലബ് നിലപാട്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ താരങ്ങള്‍ ശ്രമിക്കണമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.

ജെസലിനെ മാറ്റുമ്പോള്‍ നായകനായി ലൂണയെ കൊണ്ടു വരാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ലൂണ ക്യാപ്റ്റനായ ശേഷം കളിക്കാരില്‍ കൂടുതല്‍ പോരാട്ടവീര്യം നിറയ്ക്കാന്‍ സാധിച്ചിരുന്നു.

Related Articles

Back to top button