ISLTop Stories

ആ താരത്തിന്റെ കാര്യത്തിൽ ക്ഷമ ചോദിച്ച് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ബൂട്ടാനിയൻ താരം ചെഞ്ചോയെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയതാത്തിൽ ക്ഷമ ചോദിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവൻ വുകുമനോവിച്. ലീഗ് ഘട്ടത്തിൽ ഗോവയ്ക്ക് എതിരെ നടന്ന അവസാന മത്സരത്തിന് ശേഷം കോച്ച് കോർണർ എന്ന പരിപാടിയിൽ ആണ് ഇവൻ ചെഞ്ചോയെ കുറിച്ച് പറഞ്ഞത്.

“അദ്ദേഹം (ചെഞ്ചോ) ഏഴു മാസമായി ഞങ്ങളോടൊപ്പം പരിശീലിക്കുന്നു.അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമ്പോൾ ക്ഷമാപണത്തോടെ മാത്രമേ തുടങ്ങാൻ സാധിക്കു.ചെഞ്ചോ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മികച്ച ഒരു പ്ലെയറാണ്. ഗ്രൗണ്ടിൽ ഇറങ്ങിയ നിമിഷങ്ങൾ മികച്ചതാക്കി തീർക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ഒരേ സമയം നാല് വിദേശ താരങ്ങൾ എന്ന ഐ എസ് എൽ നിയമം മൂലം ചെഞ്ചോയെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ല. കൂടാതെ ബ്ലാസ്റ്റേഴ്‌സ് ടീമിലെ എല്ലാവരും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത് എന്നും കോച്ച് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഗോവയിക്ക് എതിരെ നടന്ന മത്സരത്തിൽ ചെഞ്ചോ ഒരു അസ്സിസ്റ്റും ഒരു പെനാൾട്ടിയും നേടിയെടുത്തിരുന്നു. ഈ സീസണിൽ ഇതുവരെ പതിനാറ് മത്സരങ്ങളിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടാണിഞ്ഞു. ഗോവയ്ക്ക് എതിരെയുള്ള മത്സരം ഒഴികെ ബാക്കി എല്ലാ മത്സരത്തിലും പകരക്കാരനായിട്ടാണ് ചെഞ്ചോ ഗ്രൗണ്ടിൽ ഇറങ്ങിയത്

Related Articles

Leave a Reply

Back to top button