Football

മെസിയുടെ അവസാന ലോകകപ്പോ? തോന്നുന്നില്ലെന്ന് കോച്ച്!

ഖത്തറില്‍ നടക്കുന്നത് ലയണല്‍ മെസിയുടെ അവസാനത്തെ ലോകകപ്പ് ആയേക്കില്ലെന്നാണ് താന്‍ കരുതുന്നതെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സെബാസ്റ്റ്യാന്‍ സ്‌കലോനി. ലിയോ ഇപ്പോള്‍ മികച്ച രൂപത്തിലാണുള്ളത്. അദ്ദേഹം കളക്കളതിനകത്തും പുറത്തും സന്തോഷവാനാണ്. സഹത്തരങ്ങളോടൊപ്പവും അദ്ദേഹം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്.

ലിയോയെ ശ്രദ്ധയോടെ കാത്ത് സൂക്ഷിക്കുക എന്നത് ഞങ്ങളുടെ ആവശ്യം ആണ്. ഇങ്ങനെ തന്നെ മുന്നോട്ടു പോവുകയാണെങ്കില്‍ അടുത്ത ലോകകപ്പിനും അദ്ദേഹം ഞങ്ങള്‍ക്കായി ബൂട്ട് കെട്ടും. മെസിക്ക് ഇനിയും ഒരുപാട് നാള്‍ ആരാധകരെ സന്തോഷത്തിലാഴ്ത്താനും കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും സ്‌കാലോനി കൂട്ടിച്ചേര്‍ത്തു.

മെസി തന്റെ അഞ്ചമത്തെ ലോകകപ്പ് കളിക്കാന്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം ഖത്തറിലെ ആ കനക കിരീടം തന്നെയാണ്.സൗദി അറേബ്യയയും, മെക്‌സിക്കോയും, പോളണ്ടും അടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന മാറ്റുരയ്ക്കുന്നത്. ഫൈനലിലേക്ക് എത്താനായി അര്‍ജന്റീനയ്ക്ക് ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വരും എന്നത് തീര്‍ച്ചയാണ്.

കോപ്പ അമേരിക്കയിലെയും, ഫിനാലിസിമ ട്രോഫിയിലെയും കിരീട നേട്ടങ്ങള്‍ മെസിക്കും സംഘത്തിനും ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. 35 കളികളിലെ അപരാജിത കുതിപ്പുമായി എത്തുന്ന അര്‍ജന്റീന ലോകകപ്പിലും തങ്ങളുടെ കുതിപ്പ് തുടരും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.

Related Articles

Back to top button