Football

അര്‍ജന്റീനയ്ക്ക് വിനയായത് വയസന്‍ പട; മാറുമോ കാലുകള്‍?

ലയണല്‍ മെസിയും സംഘവും ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിലെ ഷോക്കില്‍ നിന്ന് ഇതുവരെ മുക്തരായിട്ടില്ല. തോല്‍വിക്ക് കാരണം പ്ലെയിങ് ഇലവനില്‍ ടീമിലെ പ്രായക്കൂടുതലുള്ള താരങ്ങളുടെ സാന്നിധ്യമാണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. പലപ്പോഴും സൗദി അറേബ്യന്‍ താരങ്ങളുടെ വേഗത്തിനൊപ്പം എത്തി പിടിക്കാന്‍ അര്‍ജന്റൈന്‍ ടീമിലെ പല താരങ്ങള്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല.

അര്‍ജന്റൈന്‍ ടീമില്‍ 34 വയസിന് മുകളില്‍ പ്രായമുള്ള 4 താരങ്ങളാണ് അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയത്. ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, ഒറ്റമെണ്ടി, ഗോമെസ് എന്നിവരാണ് ഈ നാല് താരങ്ങള്‍. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ മെസിയില്‍ തന്നെ ആയിരുന്നു ആരാധകരുടെയും ടീമിന്റെയും എല്ലാ പ്രതീക്ഷകളും. എന്നാല്‍ മെസിക്ക് പ്രതിക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല.

ഡി മരിയയും, ഗോമെസും, ഒറ്റമെന്‍ഡിയും തീര്‍ത്തും നിറം മങ്ങി. മെസി ഒഴികെ ഉള്ള തരങ്ങളില്‍ നിന്നും മികച്ച ഒരു പ്രകടനം പ്രതീക്ഷിക്കാന്‍ കഴിയുമോ എന്ന ആശങ്കയില്‍ ആണ് അര്‍ജന്റൈന്‍ ആരാധകര്‍. ഈ താരങ്ങളുടെ വേഗത ഇല്ലായ്മ കളിയെ പൂര്‍ണമായും ബാധിച്ചുവെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്.

സൗദി അറേബ്യയയുടെ തരങ്ങളുടെ വേഗതയ്ക്കും പോരാട്ടവീര്യത്തിനും മുന്നില്‍ അര്‍ജന്റീനയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. പ്ലേയിംഗ് ഇലവനില്‍ കൂടുതല്‍ യുവ താരങ്ങളെ ഉള്‍പ്പെടുത്തി മെസിയും സംഘവും അടുത്ത മത്സരത്തിനായി തയാറെടുക്കും എന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. മെക്‌സിക്കോയും പോളണ്ടുമാണ് ഗ്രൂപ്പ് ഘട്ടത്തിലെ അര്‍ജന്റീനയുടെ ശേഷിക്കുന്ന എതിരാളികള്‍.

Related Articles

Back to top button