Football

ഫൈനലില്‍ തുണിയുരിയാനുള്ള ഇവാനയുടെ മോഹം പൊലിഞ്ഞു!!

ആരാധകരെ നിരാശരാകുവിന്‍. നിങ്ങള്‍ക്കു മുന്നില്‍ വാക്കു പാലിക്കാന്‍ ഇവാനയെ ക്രൊയേഷ്യന്‍ ടീം സമ്മതിച്ചില്ല. സ്വന്തം രാജ്യം ഇത്തവണ കപ്പ് നേടിയാല്‍ പരസ്യമായി തുണിയുരിയുമെന്ന് ഇവാനയെന്ന ക്രൊയേഷ്യന്‍ മോഡല്‍ വാക്കു പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജന്റീനയോട് 3-0ത്തിന് സെമിയില്‍ തോറ്റതോടെ ഇവാനയെന്ന മോഡല്‍ രക്ഷപ്പെട്ടു.

തന്റെ രാജ്യം ലോകകപ്പ് കിരീടം ഉയര്‍ത്തിയാല്‍ നഗ്നയായി ആഘോഷം നടത്തുമെന്നാണ് മോഡല്‍ പറഞ്ഞിരിക്കുന്നത്. ഇവാനയുടെ വസ്ത്രധാരണം ഖത്തറില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ഇവാനയുടെ പുതിയ പ്രഖ്യാപനം

2018ലെ ലോകകപ്പില്‍ ക്രൊയേഷ്യ ഫൈനലിലെത്തിയിരുന്നു. അന്നും ടീമിന് പിന്തുണയുമായി ഇവാന എത്തിയിരുന്നു. ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ വിമര്‍ശിച്ചും ഇവാന രംഗത്തെത്തി. തന്റെ സുഹൃത്തുക്കള്‍ക്ക് ഹയാ കാര്‍ഡ് നിഷേധിച്ചതാണ് ഇവാനയെ ചൊടിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇവാനയ്ക്കുള്ളത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ഇവാന ട്രോളുമായി രംഗത്തെത്തി. ബ്രസീല്‍ ടീം ആഘോഷിക്കാറുള്ള പീജിയണ്‍ ഡാന്‍സ് പങ്കുവച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീല്‍ ടീമിന് പീജിയണ്‍ ഡാന്‍സ് ആഘോഷിക്കാം എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Related Articles

Back to top button