Football

അവസാന മല്‍സരം ഫൈനല്‍ തന്നെ; വെളിപ്പെടുത്തി മെസി

അര്‍ജന്റീനയ്ക്കായുള്ള തന്റെ അവസാന ലോകകപ്പ് മല്‍സരമായിരിക്കും ഞായറാഴ്ച്ച നടക്കുന്ന ഫൈനലെന്ന് സൂപ്പര്‍താരം താരം ലയണല്‍ മെസി. ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഫ്രാന്‍സ് അല്ലെങ്കില്‍ മൊറോക്കോയാകും ഫൈനലില്‍ എതിരാളികള്‍.

അവിസ്മരണീയമായ നേട്ടമാണ് ഇതുവരെ സംഭവിച്ചത്. ഫൈനലില്‍ കിരീടം നേടി എന്റെ അവസാന ലോകകപ്പ് മല്‍സരം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത ലോകകപ്പിന് ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ട്.

എനിക്ക് ഇനിയൊരു ലോകകപ്പ് സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡും ക്രൊയേഷ്യയ്‌ക്കെതിരേ മെസി സ്വന്തമാക്കിയിരുന്നു. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി മറികടന്നത്. 12 ലോകകപ്പ് ഗോളുകളാണ് ഇതുവരെ സമ്പാദ്യം.

Related Articles

Back to top button