Cricket

ഐപിഎല്‍ ബൗളര്‍മാരുടെ ഭാവി നശിപ്പിക്കുന്നതാവുന്നു !! തുറന്നു പറച്ചിലുമായി റയാന്‍ ടെന്‍ ഡോഷെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇപ്പോള്‍ ബാറ്റര്‍മാര്‍ക്കു വേണ്ടിയുള്ള ലീഗാണെന്ന് ആരെങ്കിലും ആക്ഷേപം പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സ് നേടിയാല്‍ പോലും തോല്‍വി ഉറപ്പാണെന്ന സാഹചര്യമാണുള്ളത്. 260 റണ്‍സ് പോലും വിജയിക്കാന്‍ പര്യാപ്തമല്ല.

ബൗളര്‍മാര്‍ക്ക് യാതൊരു സഹായവും ലഭിക്കാത്ത പിച്ചുകള്‍ക്കെതിരേ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ഇപ്പോള്‍ നെതര്‍ലാന്‍ഡ്‌സ് മുന്‍ താരം റയാന്‍ ടെന്‍ ഡോഷെയും ഐപിഎല്ലിലെ ബാറ്റിംഗ് വെടിക്കെട്ടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ട് എല്ലാ മത്സരങ്ങളിലും കാണുന്നു. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ഈ രീതിയില്‍ നിന്ന് പിന്മാറാന്‍ അധികൃതര്‍ തയ്യാറാകണം.

ഇപ്പോഴത്തെ രീതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അത് ഒരു പുതിയ സംസ്‌കാരം സൃഷ്ടിക്കും. ഭാവിയില്‍ ഐപിഎല്‍, ബൗളര്‍മാരുടെ കഴിവുകള്‍ നശിപ്പിക്കുന്നതാവുമെന്നും നെതര്‍ലാന്‍ഡ്‌സ് മുന്‍ താരം പ്രതികരിച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹപരിശീലകന്‍ കൂടിയാണ് ഒരു കാലത്ത് വെടിക്കെട്ട് താരമായിരുന്ന ടെന്‍ ഡോഷെ.

കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത ആറ് വിക്കറ്റിന് 261 റണ്‍സ് നേടിയിരുന്നു. എന്നാല്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് ആ ലക്ഷ്യം മറികടന്നു. യോര്‍ക്കറുകള്‍ അല്ലാതെ മറ്റേത് പന്ത് എറിഞ്ഞാലും അടി കിട്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ ഐപിഎല്ലിലുള്ളത്.

Related Articles

Back to top button