Cricket

ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീം സാക്ഷ്യം വഹിക്കുക ഒരു വിപ്ലവത്തിന് !! അരങ്ങേറ്റത്തിനൊരുങ്ങുന്നത് ഏഴ് ഐപിഎല്‍ താരങ്ങള്‍

ട്വന്റി20 ലോകകപ്പിനു പിന്നാലെ നടക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഐപിഎല്ലില്‍ തിളങ്ങിയ നിരവധി യുവതാരങ്ങള്‍ ഇടംപിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

വിരാട് കോഹ് ലിയും രോഹിത് ശര്‍മയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ വിജയിച്ചാല്‍ പിന്നെ രോഹിതും കോഹ് ലിയും ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാകും കളിക്കുകയെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തില്‍ അഞ്ച് ട്വന്റി20 മത്സരങ്ങളാണുള്ളത്. േേരാഹിതിനും കോഹ് ലിയ്ക്കും പുറമെ
ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും സിംബാബ്വെ പര്യടനത്തില്‍ സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുമെന്നാണ് വിവരം.

ഇതോടെ ഐപിഎല്ലില്‍ തിളങ്ങിയ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, പേസര്‍ ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് സിംബാബ്വെ പര്യടനത്തില്‍ ടീമില്‍ അവസരം ഒരുങ്ങും.

ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് റെഡ്ഡി, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരെല്ലാം നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്.

സിംബാബ്വെ പര്യടനം മുന്നില്‍ക്കണ്ടാണ് ഇവരെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിന് അയച്ചതെന്നാണ് സൂചന. ഇവരില്‍ ചിലരെങ്കിലും സിംബാബ് വെന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

ഐപിഎല്ലില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് കരുതുന്നത്.

പുതിയ പരിശീലകനാവുമെന്ന് കരുതുന്ന ഗൗതംഗംഭീറിനും ടീമിന്റെ സെലക്ഷനില്‍ നിര്‍ണായക പങ്കുണ്ടാവും. ജൂലൈ ആറിനാണ് ഇന്ത്യ-സിംബാബ്വെ ടി20 പരമ്പരയിലെ ആദ്യ മത്സരം. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക.

Related Articles

Back to top button