Cricket

ഇന്ത്യയെ കപ്പടിപ്പിച്ച കോച്ച് നെതര്‍ലന്‍ഡ്‌സിന് ഒപ്പം! സഹായിയായി ഓസീസ് ഓള്‍റൗണ്ടറും

ഇന്ത്യയുടെ മുന്‍ ലോകകപ്പ് വിന്നിംഗ് കോച്ച് ഗാരി കിര്‍സ്റ്റണ്‍ ഇത്തവണത്തെ ട്വന്റി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് ടീമിനൊപ്പം ചേരും. ടീമിന്റെ കണ്‍സള്‍ട്ടന്റ് ആയിട്ടാണ് കിര്‍സ്റ്റണ്‍ ടീമിനൊപ്പം ചേരുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യനും ഡച്ച് ടീമിനൊപ്പമുണ്ട്. ഇരുവരും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലുള്ള ഗാരി കിര്‍സ്റ്റണ്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നെതര്‍ലന്‍ഡ്‌സ് ടീം ഒരുമാസത്തോളം പരിശീലനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പിലും കിര്‍സ്റ്റന്റെ സേവനം തേടാന്‍ ഡച്ച് ക്രിക്കറ്റ് തീരുമാനിച്ചത്. വലിയ അനുഭവസമ്പത്തുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറുടെ സാന്നിധ്യം അവര്‍ക്ക് ഗുണം ചെയ്യും.

ഓസ്‌ട്രേലിയന്‍ പിച്ചുകളെപ്പറ്റി നല്ല ധാരണയുള്ള ക്രിസ്റ്റ്യന്റെ സാന്നിധ്യവും നെതര്‍ലന്‍ഡ്‌സിന് ഗുണം ചെയ്യും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പില്‍ ക്രിസ്റ്റ്യന്‍ റിസര്‍വ് ടീമില്‍ ഉണ്ടായിരുന്നു. ബിഗ് ബാഷില്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള താരമാണ് ക്രിസ്റ്റ്യന്‍.

Related Articles

Back to top button