Cricket

ഇന്ത്യയെ വിറപ്പിച്ച താരം ഡല്‍ഹി ടീമില്‍!! ആദ്യമായി ഐപിഎല്‍ കളിക്കാനെത്തുന്നത് മിച്ചല്‍ മാര്‍ഷിന്റെ പകരക്കാരനായി

പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഗുല്‍ബദിന്‍ നയിബാണ് മാര്‍ഷിനു പകരക്കാരനായി ഡല്‍ഹി ക്യാമ്പില്‍ എത്തുക.

കരിയറില്‍ ആദ്യമായാണ് അഫ്ഗാന്‍ താരം ഐപിഎല്‍ കളിക്കാന്‍ എത്തുന്നത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് നയിബ് ഡല്‍ഹി ടീമിന്റെ ഭാഗമായത്.

കാലിനേറ്റ പരിക്കാണ് മാര്‍ഷിന് വിനയായത്. സീസണില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനും താരത്തിനു കഴിഞ്ഞില്ല. അതിനിടെയാണ് പരിക്ക്.

ബാറ്റിംഗിലും ബൗളിംഗിലും ടീമിനായി ഒരു സംഭാവനയും ചെയ്യാതെയാണ് ടൂര്‍ണമെന്റ് പാതി പിന്നിട്ടപ്പോള്‍ മാര്‍ഷ് മടങ്ങിയത്.

82 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും അഫ്ഗാനായി കളിച്ച താരമാണ് ഗുല്‍ബദിന്‍. താരത്തിന്റെ ഓള്‍ റൗണ്ട് മികവ് ടീമിനു കരുത്താകുമെന്ന പ്രതീക്ഷയാണ് ഡല്‍ഹിക്ക്.

ഈ വര്‍ഷമാദ്യം ഇന്ത്യയില്‍ മൂന്നു മത്സര ട്വന്റി20 പരമ്പരയ്ക്കായി എത്തിയ അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന നയിബ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ ടീമിലിടം പിടിക്കുകയും രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികള്‍ നേടുകയും ചെയ്തിരുന്നു.

പരമ്പരയില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവുമധികം റണ്‍സ് നേടിയ താരവും നയിബ് ആയിരുന്നു. മികച്ച പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ നയിബിന്റെ സാന്നിദ്ധ്യം ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് റിഷഭ് പന്തും സംഘവും

Related Articles

Back to top button