Cricket

ന്യൂസിലന്‍ഡില്‍ 77 മല്‍സരങ്ങളിലും വഴങ്ങാത്തൊരു പെരും നാണക്കേടുമായി പാക്കിസ്ഥാന്‍!!

ചെറിയ സ്റ്റേഡിയങ്ങളാണ് ന്യൂസിലന്‍ഡിലെ പ്രത്യേകത. അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന മല്‍സരങ്ങളില്‍ സിക്‌സറുകള്‍ കൂടുതല്‍ പിറക്കുകയും ചെയ്യും. എന്നാലിപ്പോള്‍ അത്തരമൊരു സ്റ്റേഡിയത്തില്‍ ഞെട്ടിക്കുന്നൊരു നാണക്കേട് സ്വന്തം പേരിലാക്കിയിരിക്കുകയാണ് പാക്കിസ്ഥാന്‍.

ബംഗ്ലാദേശും ന്യൂസിലന്‍ഡും കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ നാലാമത്തെ മല്‍സരത്തിലാണ് പാക്കിസ്ഥാന് അടിതെറ്റിയത്. ഹഗ്‌ലി ഓവലില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ നേടിയത് വെറും 130 റണ്‍സ്. ഒന്‍പത് ബാറ്റ്‌സ്മാന്മാര്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും ആര്‍ക്കും ഒരു സിക്‌സര്‍ പോലും നേടാനായില്ല.

ഫോറും തീരെ കുറവായിരുന്നു. 17 ഫോറുകള്‍ മാത്രമാണ് അവര്‍ അടിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 16.1 ഓവറില്‍ സ്‌കോര്‍ മറികടന്നു. 6 സിക്‌സറുകള്‍ ന്യൂസിലന്‍ഡ് ഇന്നിംഗ്‌സില്‍ പിറന്നു. ആറും നേടിയത് ഓപ്പണര്‍ ഫിന്‍ അലന്‍ ആണ്.

ന്യൂസിലന്‍ഡില്‍ ഇതുവരെ നടന്ന 77 ട്വന്റി-20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇത് ആദ്യമായിട്ടാണ് ഒരു സിക്‌സര്‍ പോലും ഇല്ലാതെ ഒരു ഇന്നിംഗ്‌സ് അവസാനിക്കുന്നത്. ലോകകപ്പ് അടുത്തയാഴ്ച്ച നടക്കാനിരിക്കെ പാക്കിസ്ഥാന് അത്ര സുഖകരമായ കാര്യങ്ങളല്ല ഇതൊന്നും.

Related Articles

Back to top button