Cricket

കിട്ടിയ അവസരങ്ങള്‍ ഒന്നാന്തരമായി മുതലാക്കി; സിറാജിനിത് ‘ടേണിംഗ് പോയിന്റ്’

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഈ വര്‍ഷം ഏകദിനങ്ങളില്‍ കാഴ്ച്ചവയ്ക്കുന്നത് അത്യപൂര്‍വ പ്രകടനം. ഈ വര്‍ഷം ഇതുവരെ സിറാജ് കളിച്ചത് 11 മല്‍സരങ്ങളാണ്. അതില്‍ നിന്നും നേടിയത് 16 വിക്കറ്റുകളും. ഇക്കോണോമിയാണെങ്കിലും ബൗളിംഗ് ആവറേജ് ആണെങ്കിലും എല്ലാം ഗംഭീരം.

ഇന്ത്യയിലെ ബാറ്റിംഗ് പിച്ചുകളില്‍ പോലും വെറും 4.52 ഇക്കോണോമിയില്‍ പന്തെറിയാന്‍ സിറാജിന് സാധിക്കുന്നു. ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഇന്ത്യന്‍ പിച്ചുകളില്‍ പന്തെറിഞ്ഞ് തഴമ്പിച്ച സിറാജിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. അടുത്ത കാലത്ത് ഏറെ മെച്ചപ്പെട്ട പേസര്‍മാരില്‍ ഒരാളാണ് സിറാജ്.

ഇന്ത്യയുടെ മറ്റ് മുന്‍നിര ബൗളര്‍മാരായ ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറുമെല്ലാം റണ്‍ വഴങ്ങുന്നതില്‍ ധാരാളിത്തം കാണിക്കുമ്പോള്‍ സിറാജ് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പന്തെറിയുന്നു. ഇത്തവണത്തെ ട്വന്റി-20 ലോകകപ്പ് കളിക്കാനും സിറാജിന് സാധ്യത നിലനില്‍ക്കുന്നുണ്ട്.

Related Articles

Back to top button