ISL

ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ എത്തും മുമ്പേ എടികെ ക്യാമ്പില്‍ അസ്വസ്ഥത!

സീസണിലെ ആദ്യ ഐഎസ്എല്‍ മല്‍സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിയോട് 2-1 ന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് എടികെ മോഹന്‍ ബഗാന്‍. മല്‍സരത്തിനിടെ എടികെ ഉടമകള്‍ക്കെതിരേ ആരാധകര്‍ ബാനര്‍ ഉയര്‍ത്തിയതും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കോച്ച് ജുവാന്‍ ഫെറാണ്ടോയ്‌ക്കെതിരേ രംഗത്തിറങ്ങിയിരിക്കുകയാണ് ആരാധകര്‍.

ഫെറാണ്ടോ വന്ന ശേഷം ടീമിന്റെ ആക്രമണോല്‍സുകത നഷ്ടമായെന്നാണ് ആരാധകര്‍ പറയുന്നത്. സാക്ക് ഫെറാണ്ടോ ക്യാംപെയ്‌നുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ഫെറാണ്ടോയുടെ കീഴില്‍ ടീമിന്റെ പ്രകടനത്തില്‍ ടീം ഉടമകളും സംതൃപ്തരല്ല. ഈ സീസണിന്റെ ആദ്യ പകുതിയില്‍ ആദ്യ മൂന്നില്‍ എങ്കിലും സ്ഥാനം പിടിച്ചില്ലെങ്കില്‍ ഫെറാണ്ടോ തെറിച്ചേക്കും.

കളിക്കാരുമായി അത്ര നല്ല ബന്ധം സൂക്ഷിക്കുന്ന കോച്ചല്ല ഫെറാണ്ടോ. സന്ദേശ് ജിങ്കന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരേ കോച്ച് പരസ്യമായി തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജിങ്കന്‍ ടീം വിട്ടതും. സീനിയര്‍ താരങ്ങളെ കോച്ചും ടീമും കൈകാര്യം ചെയ്യുന്ന രീതികളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്തായാലും കാര്യങ്ങള്‍ അത്ര പന്തിയല്ല എടികെ ക്യാമ്പില്‍.

Related Articles

Back to top button