Cricket

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഗംഭീരം; കിവികളെ ചാരമാക്കി

ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായുള്ള സഞ്ജു വി സാംസണിന്റെ അരങ്ങേറ്റം മോശമായില്ല. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവില്‍ സന്ദര്‍ശകര്‍ വെറും 167 റണ്‍സിന് ഓള്‍ഔട്ടായി. 4 വിക്കറ്റെടുത്ത ശാര്‍ദുല്‍ താക്കൂറും 3 വിക്കറ്റെടുത്ത കുല്‍ദീപ് സെന്നുമാണ് കിവികളെ തകര്‍ത്തത്.

ടോസ് നേടി തന്ത്രപൂര്‍വം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു സഞ്ജുവിലെ ക്യാപ്റ്റന്‍. തുടക്കം മുതല്‍ തന്റെ സ്‌ട്രൈക്ക് ബൗളര്‍മാരെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ സഞ്ജുവിനായി. സ്പിന്നര്‍മാരെ ഉപയോഗിച്ച് ബാറ്റ്‌സ്മാന്മാരെ തളയ്ക്കുകയെന്ന തന്ത്രം മാറ്റി പേസര്‍മാരെയാണ് സഞ്ജു ഈ ദൗത്യത്തിന് നിയോഗിച്ചത്.

താക്കൂര്‍-സെന്‍ കോംബോയ്ക്ക് മുന്നില്‍ കിവികളുടെ തുടക്കം പാളി. എട്ടോവര്‍ പിന്നിടും മുമ്പേ ആദ്യത്തെ അഞ്ച് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. മധ്യനിരയില്‍ മൈക്കിള്‍ റിപ്പണ്‍ നേടിയ 61 റണ്‍സാണ് അവരെ വലിയ കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മുമ്പ് നെതര്‍ലന്‍ഡ്‌സ് താരമായിരുന്നു റിപ്പണ്‍. ഈ പരമ്പരയോടെയാണ് താരം കിവീസ് ടീമിലേക്ക് എത്തുന്നത്.

Related Articles

Back to top button